| Tuesday, 17th April 2018, 2:46 pm

'എന്നെ വിശ്വസിക്കൂ... അവനിലെ പ്രതിഭയെ തടയാന്‍ ആര്‍ക്കും കഴിയില്ല'; സഞ്ജുവിന്റെ പ്രകടനം അത്ഭുതപ്പെടുത്തിയെന്ന് ഡി വില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ആര്‍.സി.ബിയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ പുറത്തെടുത്ത പ്രകടനം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. 45 പന്തില്‍ നിന്ന് 92 റണ്‍സെടുത്ത സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെയും ഞെട്ടിച്ചതായിരുന്നു.

ഇപ്പോഴിതാ ആധുനിക ക്രിക്കറ്റിലെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം എബി ഡി വില്ലിയേഴ്‌സും സഞ്ജുവിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഡി വില്ലിയേഴ്‌സ് ഉള്‍പ്പെടുന്ന ബംഗലൂരു ടീമിനെതിരെയായിരുന്നു മലയാളി താരത്തിന്റെ മാസ്മരിക പ്രകടനം.


Also Read:  ലസിത് മലിംഗ, ഡ്വെയിന്‍ ബ്രാവോ… ഇതാ സുനില്‍ നരെയ്ന്‍; ഐ.പി.എല്‍ നേട്ടങ്ങള്‍ തുടര്‍ക്കഥയാക്കി നരെയ്ന്‍


” രാജസ്ഥാന് വേണ്ടി തീര്‍ത്തും സ്‌പെഷ്യലായ ഇന്നിംഗ്‌സാണ് സഞ്ജു കാഴ്ചവെച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പാണ് അദ്ദേഹവുമായി ഇ-മെയിലില്‍ ബന്ധപ്പെടാന്‍ തുടങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉദിച്ചുവരുന്ന ഈ പ്രതിഭയെ കണ്ട് അതിശയിച്ചു നില്‍ക്കുകയാണ് ഞാന്‍. അവന്‍ എത്ര ദൂരം കളിയില്‍ പിന്നിടും? എന്നെ വിശ്വസിക്കൂ…അദ്ദേഹത്തിന്റെ കഴിവിന് പരിധികളില്ല.”

അര്‍ധസെഞ്ച്വറി നേടിയ സഞ്ജുവിന്റെ ചിറകിലേറി രാജസ്ഥാന്‍ പടുത്തുയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗലൂരുവിന് നിശ്ചിത 20 ഓവറില്‍ 198 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.


Also Read:  തൊഴിലിടത്തിലേക്ക് നീങ്ങുന്ന എതിര്‍പ്പിന്റെ രാഷ്ട്രീയം


ബംഗലൂരു ബൗളര്‍മാരെ നാലുപാടും പായിച്ച് രണ്ട് ബൗണ്ടറികളും പത്ത് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. അതോടെ ഐ.പി.എലിലെ ഏറ്റവുമധികം സിക്സുകളടിച്ചവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി സഞ്ജു സാംസണ്‍. കൊല്‍ക്കത്തയുടെ കരീബിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസ്സലാണ് 13 സിക്സുകളുമായി പട്ടികയില്‍ മുന്നില്‍.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more