ന്യൂദല്‍ഹി: ബി.ജെ.പി.യെ വെറുതെ വിടാനൊരുക്കമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദന. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ബി.ജെ.പിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ. ട്വിറ്ററിലൂടെയാണ് ബി.ജെ.പിയയ്ക്കെതിരെ കടുത്ത വിമര്‍ശനം ദിവ്യ സ്പന്ദന ഉയര്‍ത്തിയിരിക്കുന്നത്.
സോണി പിക്ചേഴ്സ് നിര്‍മിച്ച് ടോം ഹാര്‍ഡി അഭിനയിച്ച മാര്‍വെല്‍ കോമിക്സിലെ വെനം സിനിമയുടെ പേരുവെച്ചാണ് പുതിയ ട്രോള്‍.
വെനം നിര്‍മിച്ചത് തങ്ങളാണെന്ന് സോണി പിക്ചേഴ്സ് പറയുമ്പോള്‍ ബി.ജെ.പി.യുടെ മറുപടി ഞങ്ങളത് കഴിഞ്ഞ നാലുകൊല്ലമായി ഇന്ത്യയില്‍ ചെയ്യുകയാണെന്നാണ്. അതായത് കഴിഞ്ഞ നാലു വര്‍ഷമായി അധികാരമുപയോഗിച്ച് ബി.ജെപി. ഇന്ത്യയില്‍ വിഷം തുപ്പുകയാണൊണ് സ്പന്ദനയുടെ വിമര്‍ശനം.
റാഫേല്‍ കരാറില്‍ ആരോപണമുയര്‍ന്ന മോദിയെ കള്ളനെന്ന് വിളിച്ച് നേരത്തെ ദിവ്യ സ്പന്ദന രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ദിവ്യയ്ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു.
നേരത്തെ ദിവ്യ സ്പന്ദന കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചന്നെ തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത്തരം അപവാദങ്ങള്ക്കിടയിലാണ് ദിവ്യ ബി.ജെ.പി.യെ ട്രോളി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.