ന്യൂദല്‍ഹി: രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഭരണപക്ഷത്തിനൊപ്പം നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണെന്ന് സുപ്രീംകോടതി.
ഭരണ കക്ഷിയുടെ ഗുഡ് ബുക്കില്‍ ഇടം നേടാന്‍ വേണ്ടി രാഷ്ട്രീയ എതിരാളികളെ ഉപദ്രവിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നെന്നും കോടതി പറഞ്ഞു.
ഈ പ്രവണതയ്ക്ക് കാരണം പൊലീസ് തന്നെയാണെന്നും കോടതി പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഹരജി കേള്‍ക്കുകയായിരുന്നു കോടതി.
തനിക്കെതിരെ അഴിമതിയും സര്‍ക്കാരിനെതിരെ ഗൂഢാലോചനയും നടത്തിയെന്നാരോപിച്ച് ചുമത്തിയ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നായിരുന്നു 1994 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗുര്‍ജീന്ദര്‍ പാല്‍ സിംഗ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചത്.