| Tuesday, 29th January 2019, 10:54 pm

മുഈസ് അലിയെ 'വേശ്യ'യുടെ മകനെന്ന് വിളിച്ച് എമറാത്തികള്‍; മാന്യതവിട്ട എമിറേറ്റ് ഫാന്‍സിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

സ്പോര്‍ട്സ് ഡെസ്‌ക്

അബുദാബി: ഏഷ്യാകപ്പ് സെമിഫൈനലിനിടെ ഖത്തര്‍ കളിക്കാരോട് മോശമായി പെരുമാറിയ എമറാത്തി ആരാധകര്‍ക്കെതിരെ ഫുട്‌ബോള്‍ ലോകം. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു പ്രതിഷേധം. ഖത്തര്‍ ദേശീയ ഗാനത്തിനിടെ ബഹളം വെച്ചതും കളിക്കാര്‍ക്കുനേരെ ഷൂവും വാട്ടര്‍ ബോട്ടിലുമെറിഞ്ഞതാണ് പ്രതിഷേധത്തിനിടയാക്കിയതാണ്. യു.എ.ഇ. ഫുട്‌ബോളിന്റെ മാന്യത മറന്നെന്നാണ് ആരോപണം.

ഖത്തര്‍ ഓരോ ഗോള്‍ നേടുമ്പോഴും എമിറാത്തി ആരാധകര്‍ മോശമായി പെരുമാറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ചെകുത്താന്‍മാര്‍ ഒരിക്കലും ജയിക്കില്ലെന്നാണ് ഒരു ട്വീറ്റ്.

ALSO READ:ദേശീയഗാനത്തിന്റെ സമയത്ത് കൂവി വിളിച്ചു, തോല്‍ക്കുമ്പോള്‍ ഷൂ എറിഞ്ഞു; ഖത്തര്‍ ടീമിന് നേരെ യു.എ.ഇ ആരാധകരുടെ അതിക്രമം

ഖത്തറിന്റെ രണ്ടാം ഗോള്‍ നേടിയ അലിയെ അധിക്ഷേപിച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. “വേശ്യ”യുടെ മകനെന്നാണ് അല്‍ മുഈസ് അലിയെ എമറാത്തികള്‍ വിളിച്ചത്.

പരാജയപ്പെടുമ്പോള്‍ കളിക്കാര്‍ക്ക് നേരെ ഷൂ എറിയുന്ന രീതി എമിറാത്തികള്‍ എവിടെനിന്ന് പഠിച്ചെന്നായിരുന്നു മറ്റൊരു ട്വീറ്റ്. എമിറാത്തികള്‍ക്കെതിരെ നടപടി വേണമെന്നാണ് മറ്റൊരു ആവശ്യം. യു.എ.ഇയോട് മത്സരബുദ്ധിയല്ലെന്നും മറ്റൊരാള്‍ വിമര്‍ശിച്ചു.

ALSO READ: യു.എ.ഇ ഗ്യാലറി നിറച്ചു; ഖത്തര്‍ വലയും (4-0)

മുഊസ് അലിക്കെതിരെ അധിക്ഷേപം നടത്തിയത് അംഗീകരിക്കാന്‍ ആകില്ലെന്നാണ് മറ്റൊരു ട്വീറ്റ്. എമറാത്തികളുടെ മാന്യതയുടെ കപടമുഖം പൊഴിഞ്ഞെന്നും മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.

ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഫുട്‌ബോള്‍ ലോകം യു.എ.ഇയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മത്സരത്തില്‍ ഖത്തര്‍ ഏകപക്ഷീയമായ 4 ഗോളിനാണ് യു.എ.ഇയെ തോല്‍പിച്ചത്.

We use cookies to give you the best possible experience. Learn more