മാധ്യമപ്രവര്‍ത്തകരെ വിലക്കാന്‍ നിര്‍ദേശിച്ചിട്ടില്ല: കോടതി വൃത്തങ്ങള്‍
Daily News
മാധ്യമപ്രവര്‍ത്തകരെ വിലക്കാന്‍ നിര്‍ദേശിച്ചിട്ടില്ല: കോടതി വൃത്തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th July 2016, 12:59 pm

court-01കോഴിക്കോട്: കോടതി പരിസരത്ത് മാധ്യമ പ്രവര്‍ത്തകരെ വിലക്കാന്‍ ജില്ലാ ജഡ്ജി നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതി രജിസ്ട്രാറെ ജില്ലാ ജഡ്ജി ഇക്കാര്യം അറിയിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

സുരക്ഷ വര്‍ധിപ്പിക്കാന്‍ മാത്രമാണ് നിര്‍ദേശിച്ചതും മാധ്യമങ്ങളെ വിലക്കണമെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് ജഡ്ജി അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ജില്ലാ ജഡ്ജിയുടെ നിര്‍ദേശപ്രകാരമാണ് ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറികേസ് റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കിയതെന്നായിരുന്നു ടൗണ്‍ എസ്.ഐ വിമോദ് നല്‍കിയ വിശദീകരണം. മാധ്യമപ്രവര്‍ത്തകരെ വിലക്കണമെന്ന് ജഡ്ജി വാക്കാല്‍ നിര്‍ദേശിച്ചു എന്നാണ് അദ്ദേഹത്തിന്റെ വാദം.

അതിനിടെ, കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബഹ്‌റ വ്യക്തമാക്കി.

ജഡ്ജിയുടെ നിര്‍ദേശപ്രകാരമാണ് മാധ്യമപ്രവര്‍ത്തരെ വിലക്കിയതെന്ന പോലീസുകാരന്റെ വിശദീകരണം സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് അവര്‍ വ്യക്തമാക്കി.