കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശിഷ്ട മെഡല്‍ സമ്മാനിച്ച് കുവൈത്ത്. കുവൈത്ത് അമീറാണ് മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ചത്. കുവൈത്ത് സമ്മാനിച്ച മെഡല്‍ രാജ്യത്തിന് കിട്ടിയ ആദരമെന്ന് നരേന്ദ്ര മോദി പ്രതികരിക്കുകയുണ്ടായി.
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശിഷ്ട മെഡല്‍ സമ്മാനിച്ച് കുവൈത്ത്. കുവൈത്ത് അമീറാണ് മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ചത്. കുവൈത്ത് സമ്മാനിച്ച മെഡല്‍ രാജ്യത്തിന് കിട്ടിയ ആദരമെന്ന് നരേന്ദ്ര മോദി പ്രതികരിക്കുകയുണ്ടായി.
കുവൈത്ത് പരമോന്നത ബഹുമതിയായി നല്‍കുന്ന ‘ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍’ എന്ന ബഹുമതിയാണ് നരേന്ദ്ര മോദിക്ക് ലഭിച്ചത്.
കുവൈത്തിന്റെ നൈറ്റ് ഹുഡ് ഓര്‍ഡറാണ് ‘ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍’ മെഡല്‍. രാഷ്ട്രത്തലവന്മാര്‍ക്കും വിദേശ പരമാധികാരികള്‍ക്കും വിദേശ രാജകുടുംബങ്ങളിലെ അംഗങ്ങള്‍ക്കും സൗഹൃദത്തിന്റെ അടയാളമായാണ് ഈ മെഡല്‍ നല്‍കുന്നത്.
ബില്‍ ക്ലിന്റണ്‍, ചാള്‍സ് രാജകുമാരന്‍, ജോര്‍ജ് ബുഷ് തുടങ്ങിയവര്‍ക്കാണ് ഇതിന് മുമ്പ് കുവൈത്തിന്റെ വിശിഷ്ട മെഡല്‍ ലഭിച്ചിട്ടുള്ളത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം ശക്തിപ്പെടുത്തിയതിനാണ് പ്രധാനമന്ത്രി മോദിക്ക് പുരസ്‌ക്കാരം നല്‍കിയതെന്നാണ് കുവൈത്ത് സര്‍ക്കാര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുവൈറ്റും ഇന്ത്യയും രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍, ജനങ്ങള്‍, വിവിധ മേഖലകളില്‍ ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, സഹകരണം വിപുലീകരിക്കല്‍, പൊതുവായ പ്രധാന പ്രശ്‌നങ്ങള്‍, പ്രാദേശിക, അന്തര്‍ദേശീയ രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനായാണ് രാജ്യങ്ങളുടെ തലവന്മാര്‍ തമ്മില്‍ കുടിക്കാഴ്ച നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശനം നടത്തുന്നത്. 1981ല്‍ ഇന്ദിരാഗാന്ധിയായിരുന്നു അവസാനമായി കുവൈത്ത് സന്ദര്‍ശിച്ചത്.
Content Highlight: Distinguished Medal for Modi; Modi’s response that the country has received respect