| Tuesday, 24th December 2013, 1:14 pm

ഓപ്പറേഷന്‍ താമരയില്‍ നിന്നും ഓപ്പറേഷന്‍ കുറ്റി ചൂലിലേക്കുള്ള ദൂരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോണ്‍ഗ്രസ് തങ്ങള്‍ക്കുള്ള 6 എം.എല്‍.എ മാരെ സാഷ്ടാംഗം ആം ആദ്മി പാര്‍ട്ടിയുടെ മുന്നില്‍ കൊണ്ടിരുത്തി സ്വത്തും പണവും ഒന്നും വേണ്ട ഒരു നേരത്തെ കഞ്ഞി മാത്രം കൊടുത്താല്‍ മതി എന്ന് പറയുന്നു. കഞ്ഞി തന്നാല്‍ കഞ്ഞികലം വരെ അടിച്ചോണ്ട് പോവില്ല എന്ന ഉറപ്പിനായി 18 തരത്തിലുള്ള ഉറപ്പുകള്‍ ഒപ്പിട്ടു വാങ്ങുന്നു. അത് കൊണ്ടും അരിശം തീരാഞ്ഞിട്ട് ദല്‍ഹി മുഴുവന്‍ മണ്ടി നടന്നു ജനാഭിപ്രായം സ്വീകരിക്കുന്നു. ജൂനിയര്‍ ഇലക്ഷന്‍ നടത്തി ജനഹിതം അറിഞ്ഞ ശേഷം മന്ത്രിസഭ രൂപീകരിക്കുന്നു.

എസ്സേയ്‌സ്/ ഷിദീഷ് ലാല്‍

[]കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2008ല്‍ കര്‍ണ്ണാടകയില്‍ ഇലക്ഷന്‍ ഫലം വന്നു കഴിഞ്ഞ  സമയം.  ആകെ സീറ്റ് 224. ബി.ജെ.പിക്ക് 110. സ്ലീപിങ് െ്രെപം മിനിസ്റ്റര്‍ എന്ന പേര് കേട്ട ദേവഗൗഡയുടെ പാര്‍ട്ടിക്ക് 28.  സോണിയാജിയുടെ പാര്‍ട്ടിക്ക് 80. മാജിക് നമ്പര്‍ പിന്നിടാന്‍ ഇനിയും വേണം മൂന്ന് സീറ്റ്.

അതായത്  ദക്ഷിണേന്ത്യയില്‍ താമര വിരിയാന്‍ വെറും മൂന്ന്  സീറ്റ് കൂടി വേണം. നോക്കുമ്പോള്‍ 6 സ്വതന്ത്രന്മാര്‍  ഉണ്ട് തേരാപാരാ നടക്കുന്നു. ഏതോ മലയാളം സിനിമയില്‍ സലിം കുമാര്‍ ചോദിക്കുന്നത് പോലെ എല്ലാ സ്വതന്ത്രന്മാര്‍ക്കും വേണം അഭ്യന്തര വകുപ്പ്. ആരില്‍ അഞ്ച് പേര്‍ക്കും ഓരോ മന്ത്രി സ്ഥാനം കൊടുത്തു കൂടെ കൂട്ടി. നിയമ സഭയില്‍ ഓരിയിട്ട് (ശബ്ദ വോട്ട് എന്നും പറയും) ഭൂരിപക്ഷം തെളിയിച്ചു. ദക്ഷിണേന്ത്യയില്‍ കുളത്തില്‍ മാത്രം കണ്ടിരുന്ന താമര അങ്ങനെ കര്‍ണ്ണാടക വിധാന്‍സഭയില്‍ വിടര്‍ന്നു.

അഴിമതി കണ്ടാല്‍ തുമ്മലും ചീറ്റലും വരുന്ന യെദിയൂരിയപ്പ മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു. അതുകൊണ്ട് കേരളക്കാര്‍ക്കും ഗുണമുണ്ടായി. സന്തോഷ സൂചകമായി കണ്ണൂരിലെ രാജരാജേശ്വരി ക്ഷേത്രത്തില്‍ ഒരു കൊമ്പനെ യെദിയൂരിയപ്പ നടയ്ക്കിരുത്തി. ആറടി മുളവടി കുറുവടിയുമായി അഭ്യാസം കാണിക്കാന്‍ മാത്രമല്ല ഭരിയ്ക്കാനും ഞങ്ങള്‍ക്കറിയാം എന്ന് പറഞ്ഞ് കൊണ്ട് ബി.ജെ.പി ഭരണം തുടങ്ങി.

ചില ആളുകള്‍ ഉണ്ട് മൂക്ക് വാര്‍ത്തയ്ക്ക് വേണ്ടി മാത്രം തുറന്നു വെക്കുന്നവര്‍. (Nose for news). ഒരു മുല്ലപ്പൂവിന്റെ സുഗന്ധം പോലും അവര്‍ക്ക് ആ മൂക്ക് വഴി അകത്തേയ്‌ക്കെടുക്കാന്‍ കഴിയില്ല. ഓണ്‍ലി ന്യൂസ്.

അങ്ങനെയുള്ള ആളുകളുടെ മൂക്കിലേക്ക് കസ്തൂരിയെ തോല്‍പ്പിക്കുന്ന ഒരു സുഗന്ധം  എത്തി. “Operation Kamal”. ഇതെന്താണെന്നറിയാനും ആദ്യം ഫ്‌ളാഷ് ന്യൂസ് കൊടുക്കാനും പത്രക്കാര്‍ നെട്ടോട്ടം ഓടി. രാജരാജേശ്വരി അമ്പലത്തിലെ പൂജാരിയെ മുതല്‍ സിനിമ നടന്‍ കമലഹാസനെ വരെ വിളിച്ച് കാര്യം അന്വേഷിച്ചു.

ആ പേരിനെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു “Operation Kamal”. സ്വതന്ത്രന്മാര്‍ എന്ന് പറയുന്നത് കയ്യാലപുറത്തെ തേങ്ങ പോലെയാണ്. കാറ്റിന്റെ ഗതിയ്ക്കനുസരിച്ച് അങ്ങോട്ടോ ഇങ്ങോട്ടോ വീഴാം. അവരെ വിശ്വസിച്ച് ഭരിക്കാന്‍ കഴിയില്ല.

കോണ്‍ഗ്രസിലെയും ജനതദള്‍ എസിലെയും കൂടി  7 എം.എല്‍.എ മാരെ രാജിവെപ്പിച്ച് താമര ചിഹ്നത്തില്‍ വീണ്ടും മത്സരിപ്പിക്കുക. പണമെറിഞ്ഞ് വിജയിപ്പിക്കുക. നിയമസഭയിലെ ബി.ജെ.പി അംഗ സംഖ്യ കൂട്ടുക. കയ്യൂക്കോടെ ഭരിക്കുക. ഏഴില്‍ അഞ്ച് പേര്‍ ബി.ജെ.പി ടിക്കറ്റില്‍ വിജയിച്ചു. “Operation Kamal” ശുഭം.

സ്വന്തം പാര്‍ട്ടിക്കാരെ തന്നെ വിശ്വസിക്കാന്‍ കൊള്ളില്ലാത്ത കാലമാണ്. പിന്നെ വിപ്പ് എന്ന കോപ്പ് ഉള്ളത് കൊണ്ട് സംഗതി ഡബിള്‍ ഓകെ. ഇന്ത്യയുടെ ദേശീയ പുഷ്പവും സ്വന്തം പാര്‍ട്ടി ചിഹ്നവുമായ താമരയുടെ പേരിട്ട് ആ ഓപ്പറേഷനെ മലയാളത്തില്‍ ചാക്കിട്ട് പിടിത്തം അഥവാ കുതിര കച്ചവടം എന്ന് വിളിക്കാം.

കോണ്‍ഗ്രസിലെയും ജനതദള്‍ എസിലെയും കൂടി  7 എം.എല്‍.എ മാരെ രാജിവെപ്പിച്ച് താമര ചിഹ്നത്തില്‍ വീണ്ടും മത്സരിപ്പിക്കുക. പണമെറിഞ്ഞ് വിജയിപ്പിക്കുക. നിയമസഭയിലെ ബി.ജെ.പി അംഗ സംഖ്യ കൂട്ടുക. കയ്യൂക്കോടെ ഭരിക്കുക. ഏഴില്‍ അഞ്ച് പേര്‍ ബി.ജെ.പി ടിക്കറ്റില്‍ വിജയിച്ചു. “Operation Kamal” ശുഭം.

ദല്‍ഹി ഇലക്ഷന്‍ പശ്ചാത്തലത്തിലൂടെ ഒന്ന് മനസോടിച്ചപ്പോഴാണ് ഇത്രയും കാര്യങ്ങള്‍ ഓര്‍മ്മ വന്നത്.  ഭൂരിപക്ഷം സീറ്റുകള്‍ നേടിയ ബി.ജെ.പി ഭരിക്കാന്‍ ഞങ്ങളില്ല എന്ന് പറയുന്നു. ആം ആദ്മി പാര്‍ട്ടിയോട് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആവശ്യപെടുന്നു. ഭൂരിപക്ഷം നിങ്ങള്‍ക്കാണ് അത് കൊണ്ട് നിങ്ങള്‍ തന്നെ ഭരിച്ചോ എന്ന് ആം ആദ്മി പാര്‍ട്ടി തിരിച്ചു പറയുന്നു.

കോണ്‍ഗ്രസ് തങ്ങള്‍ക്കുള്ള 6 എം.എല്‍.എ മാരെ സാഷ്ടാംഗം ആം ആദ്മി പാര്‍ട്ടിയുടെ മുന്നില്‍ കൊണ്ടിരുത്തി സ്വത്തും പണവും  ഒന്നും വേണ്ട ഒരു നേരത്തെ കഞ്ഞി മാത്രം കൊടുത്താല്‍ മതി എന്ന് പറയുന്നു. കഞ്ഞി തന്നാല്‍ കഞ്ഞികലം വരെ അടിച്ചോണ്ട് പോവില്ല എന്ന ഉറപ്പിനായി 18 തരത്തിലുള്ള ഉറപ്പുകള്‍ ഒപ്പിട്ടു വാങ്ങുന്നു. അത് കൊണ്ടും അരിശം തീരാഞ്ഞിട്ട് ദല്‍ഹി മുഴുവന്‍  മണ്ടി നടന്നു ജനാഭിപ്രായം സ്വീകരിക്കുന്നു. ജൂനിയര്‍ ഇലക്ഷന്‍ നടത്തി ജനഹിതം അറിഞ്ഞ ശേഷം മന്ത്രിസഭ രൂപീകരിക്കുന്നു.

Operation Kamal നടത്തിയ യെദിയൂരപ്പയില്‍ നിന്നും രാഷ്ട്രീയം  സത്യാസന്തതയോടെ മാത്രം ചെയ്യേണ്ട ഒന്നാണ് എന്ന് പറഞ്ഞ് ഭരണത്തില്‍ നിന്നും മാറി നിന്ന ഡോക്ടര്‍ ഹര്‍ഷ വര്‍ധനിലേക്കുള്ള ദൂരം.  അധികാരത്തില്‍ ഓരോ ഘട്ടങ്ങളിലും ജനാഭിപ്രായം അറിഞ്ഞു മുന്നേറുന്ന ആം ആദ്മി പാര്‍ട്ടിയുടെ ഉദയം. നയന മനോഹരമായ കാഴ്ചകള്‍ ഇനിയും ഒരുപാട് കാണാന്‍ ഉണ്ട്. കണ്ണേ നീ മടങ്ങരുത് . തിരിച്ചു വാ…..

We use cookies to give you the best possible experience. Learn more