ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ഞായറാഴ്ച ജാമിഅ മിലിയ ഇസ്‌ലാമിയ സന്ദര്‍ശിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാമിഅ മിലിയയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് ശശി തരൂര്‍ എത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂണിവേഴ്‌സിറ്റിക്ക് പുറത്ത് നിരവധി പ്രതിഷേധങ്ങളാണ് നടക്കുന്നത്. ‘പ്രതിരോധം വിലമതിക്കാനാവാത്തതാണ്, നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് ജാമിഅ മിലിയയിലും ജെ.എന്‍.യുവിലും ഉണ്ടായിരിക്കുന്നത്’. പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ട് ശശി തരൂര്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധങ്ങളെ പിന്തുണക്കേണ്ടതുണ്ടെന്നും പൗരത്വ ഭേദഗതി നിയമത്തിലൂടെ മത പരിശോധനയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ ലംഘനമാണ് പൗരത്വ ഭേദഗതി നിയമമെന്നും എം.പി പറഞ്ഞു.
അമിത് ഷാ രാജ്യം മുഴുവന്‍ പൗരത്വ ഭേദഗതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതാണ് രണ്ടാമത്തെ പ്രശ്‌നമെന്നും ശശി തരൂര്‍ പറഞ്ഞു.
‘ജാമിഅ മിലിയയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ കാണാന്‍ കഴിഞ്ഞു. ഐ.എന്‍.സി ദല്‍ഹി പ്രസിഡണ്ട് സുബാഷ് ചോപ്രയും കൂടെയുണ്ടായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ട്രാഫിക്കും ജനക്കൂട്ടവും കാരണം പ്രതിഷേധം നടക്കുന്ന സ്ഥലത്തെത്താന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായെങ്കിലും കാണികളുടെ ആകാംക്ഷയില്‍ അതെല്ലാം ഇല്ലാതായി’. ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.