ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ഞായറാഴ്ച ജാമിഅ മിലിയ ഇസ്‌ലാമിയ സന്ദര്‍ശിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാമിഅ മിലിയയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് ശശി തരൂര്‍ എത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂണിവേഴ്‌സിറ്റിക്ക് പുറത്ത് നിരവധി പ്രതിഷേധങ്ങളാണ് നടക്കുന്നത്. ‘പ്രതിരോധം വിലമതിക്കാനാവാത്തതാണ്, നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് ജാമിഅ മിലിയയിലും ജെ.എന്‍.യുവിലും ഉണ്ടായിരിക്കുന്നത്’. പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ട് ശശി തരൂര്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധങ്ങളെ പിന്തുണക്കേണ്ടതുണ്ടെന്നും പൗരത്വ ഭേദഗതി നിയമത്തിലൂടെ മത പരിശോധനയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ ലംഘനമാണ് പൗരത്വ ഭേദഗതി നിയമമെന്നും എം.പി പറഞ്ഞു.