ബി.എസ്.എഫ് ജവാന്റെ മൃതദേഹത്തോട് അനാദരവ്; രാജസ്ഥാനിൽ നിന്ന് മൃതദേഹം എത്തിച്ചത് ജീർണിച്ച നിലയിൽ
Kerala
ബി.എസ്.എഫ് ജവാന്റെ മൃതദേഹത്തോട് അനാദരവ്; രാജസ്ഥാനിൽ നിന്ന് മൃതദേഹം എത്തിച്ചത് ജീർണിച്ച നിലയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2024, 7:50 am

തിരുവനന്തപുരം: രാജസ്ഥാനിൽ മരിച്ച ബി.എസ്.എഫ് ജവാൻ സാമുവലിന്റെ മൃതദേഹം നാട്ടിലെത്തിച്ചത് തിരിച്ചറിയാനാകാത്ത വിധം ജീർണിച്ച നിലയിൽ.

മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചും ഡി.എൻ.എ പരിശോധ നടത്തണമെന്ന് ആവശ്യപ്പെട്ടും ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

ബി.എസ്.എഫ് ഹെഡ് കോൺസ്റ്റബിൾ ചെക്കടി പൂവർകുളം വെട്ടി എസ്.ജെ ഭവനിൽ സാമുവൽ (59 ) ഹൃദയാഘാതം മൂലം രാജസ്ഥാനിൽ വെച്ച് മരിക്കുകയായിരുന്നു.

24 ന് ഉച്ചക്ക് ശേഷം രാജസ്ഥാനിലെ വാഡ്‌മീറിൽ ഡ്യുട്ടിയിലിരിക്കെയാണ് സാമുവേൽ ഹൃദയാഘാതം വന്ന് മരിച്ചത്.

മരണവിവരം അന്ന് വൈകീട്ട് തന്നെ ബി.എസ്.എഫ് ഉദ്യോഗസ്ഥർ ബന്ധുക്കളെ അറിയിച്ചിരുന്നു. പോസ്റ്റുമാർട്ടത്തിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബി.എസ്.എഫ് അധികൃതർ ഏറ്റുവാങ്ങുകയായിരുന്നു. രാതി ഒമ്പത് മണിക്കായിരുന്നു മൃതദേഹം എത്തിച്ചത്.

പിറ്റേന്ന് സംസ്കാരം നടക്കുന്നത് വരെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. പിറ്റേന്ന് മൃതദേഹം ഏറ്റുവാങ്ങാൻ മോർച്ചറിയിൽ വന്ന ബന്ധുക്കൾ കണ്ടത് ജീർണിച്ച അവസ്ഥയിലുള്ള മൃതദേഹമാണ്.

Also read: കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍; ഗസയുടെ വേദന വിവരിച്ച് യൂനിസെഫ്

ഇതോടെ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൂവാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒപ്പം ഡി.എൻ.എ പരിശോധനക്കും ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിൽ റീപോസ്റ്റുമാർട്ടം ചെയ്ത ഡി.എൻ.എ പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹം ഏറ്റുവാങ്ങുകയുള്ളു എന്നാണ് ബന്ധുക്കളുടെ തീരുമാനം.

മൃതദേഹത്തിനോട് കാണിച്ച വലിയ അനാദരവാണിതെന്ന് ബന്ധുക്കൾ പറഞ്ഞു. എംബാം ചെയ്തതിലുള്ള പിഴവുകളാകാം മൃതദേഹം ജീർണിക്കാൻ കാരണമായതെന്ന് ഡോക്ടർമാർ സംശയിക്കുന്നു.

ജാസ്മിൻ ലൗലിയാണ് സാമുവലിന്റെ ഭാര്യ. മക്കൾ മീനു, നീനു

 

Content Highlight: disrespect towards BSF head constables dead body