| Monday, 5th April 2021, 5:36 pm

വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമമെന്നാരോപണം; സ്റ്റാലിനേയും മകനേയും അയോഗ്യനാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, മകന്‍ ഉദയനിധി സ്റ്റാലിന്‍ എന്നിവരടക്കം അഞ്ച് സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

അഞ്ച് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും പരാതിയില്‍ പറയുന്നു. കൊളത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്റ്റാലിന്‍, ചെപ്പോക്കില്‍ മത്സരിക്കുന്ന ഉദയനിധി സ്റ്റാലിന്‍, കാട്പ്പടിയില്‍ മത്സരിക്കുന്ന ദുരൈ മുരുഗന്‍, തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കുന്ന നെഹ്‌റു, തിരുവണ്ണാമലൈയില്‍ മത്സരിക്കുന്ന വേലു എന്നിവര്‍ക്കെതിരെയാണ് പരാതി.

വോട്ടര്‍മാര്‍ക്ക് 5000 രൂപ വീതം നല്‍കിയെന്നാണ് അണ്ണാ ഡി.എം.കെയുടെ ആരോപണം. സ്റ്റാലിന്റെ ഭാര്യ വനിതാ കൂട്ടായ്മകള്‍ വഴി പണം വിതരണം ചെയ്തുവെന്നും ആരോപണമുണ്ട്.

അതേസമയം പരാജയഭീതിയില്‍ അണ്ണാ ഡി.എം.കെ വ്യാജപ്രചരണം നടത്തുകയാണെന്ന് ഡി.എം.കെ പ്രതികരിച്ചു. ചൊവ്വാഴ്ചയാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Disqualify MK Stalin, Son For Paying Voters’: AIADMK To Election Body

We use cookies to give you the best possible experience. Learn more