'യു.പി കോണ്‍ഗ്രസില്‍ സെല്‍ഫ് ബ്രാന്റിംഗ് മാത്രമാണ് നടക്കുന്നത്'; പാര്‍ട്ടിയുമായുള്ള 15 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് മുതിര്‍ന്ന നേതാവ്
national news
'യു.പി കോണ്‍ഗ്രസില്‍ സെല്‍ഫ് ബ്രാന്റിംഗ് മാത്രമാണ് നടക്കുന്നത്'; പാര്‍ട്ടിയുമായുള്ള 15 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് മുതിര്‍ന്ന നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th October 2020, 4:36 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് അന്നു ടാന്‍ഡന്‍ പാര്‍ട്ടി വിട്ടു. വ്യാഴാഴ്ചയാണ് ഉന്നാവയിലെ മുന്‍ എം.പി കൂടിയായിരുന്ന ഇവര്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്തയച്ചിട്ടുണ്ടെന്നും സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ടാന്‍ഡന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം സോഷ്യല്‍ മീഡിയ മാനേജ്‌മെന്റിലും സെല്‍ഫ് ബ്രാന്‍ഡിംഗിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്നും പാര്‍ട്ടിയിലെ ഭിന്നതയും വോട്ടര്‍മാരെയും അവഗണിക്കുകയാണെന്നും ടാന്‍ഡന്‍ പറഞ്ഞു.

തനിക്കെതിരെ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് വേദനാജനകവും വെറുപ്പുളവാക്കുന്നതുമാണെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വം ഇത് തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും അന്നു ടാന്‍ഡണ്‍ പറഞ്ഞു.

യു.പി കോണ്‍ഗ്രസിന്റെ ചുമതയുള്ള പ്രിയങ്ക ഗാന്ധിയോട് താന്‍ ഇക്കാര്യം അറിയിച്ചിരുന്നെന്നും പക്ഷേ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെന്ന് ടാന്‍ഡന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Disputes in UP Congress  Former Unnao MP Annu Tandon Resigns From Congress