ബി.ജെ.പിയില്‍ മുഖ്യമന്ത്രി കസേരയ്ക്ക് തമ്മില്‍ത്തല്ല്? യെദിയൂരപ്പയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്; ഇല്ലെന്ന് നേതൃത്വം
national news
ബി.ജെ.പിയില്‍ മുഖ്യമന്ത്രി കസേരയ്ക്ക് തമ്മില്‍ത്തല്ല്? യെദിയൂരപ്പയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്; ഇല്ലെന്ന് നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th October 2020, 10:02 pm

ബെംഗളൂരു: കര്‍ണാടക ബി.ജെ.പിയില്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്കെതിരെ പാര്‍ട്ടിയ്ക്കകത്തു നിന്നുതന്നെ നീക്കങ്ങള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ വീണ്ടും അത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.

കര്‍ണാടക ബി.ജെ.പിയില്‍ നേതൃമാറ്റത്തിന് പാര്‍ട്ടിക്കകത്ത് നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

യെദിയൂരപ്പയ്ക്ക് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഹ്ലാദ് ജോഷി എത്തുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ നേതൃമാറ്റത്തിന് പദ്ധതികളൊന്നുമില്ലെന്നും യെദിയൂരപ്പ മികച്ചരീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ജോഷി പ്രതികരിച്ചത്.

കര്‍ണാടക ബി.ജെ.പിയില്‍ യെദിയൂരപ്പയ്ക്കെതിരെ നീക്കങ്ങള്‍ നേരത്തേയും നടന്നിട്ടുണ്ട്.

മന്ത്രിസഭാ വിപുലീകരണത്തില്‍ ഉള്‍പ്പെടുത്താത്തതിന്റെ പേരില്‍ ഒരുവിഭാഗം എം.എല്‍.എമാര്‍ യെദിയൂരപ്പയ്ക്കെതിരെ നേരത്തെ തിരിഞ്ഞിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ യെദിയൂരപ്പയുടെ കുടുംബക്കാര്‍ ഇടപെടുന്നതിലും എം.എല്‍.എമാര്‍ക്കിടയില്‍ വിയോജിപ്പുണ്ടാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Disputes in BJP Karnataka