| Monday, 18th June 2018, 8:24 pm

കുമ്മനത്തെ മാറ്റിയത് സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍; ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി കോര്‍കമ്മിറ്റിയിലും ഭാരവാഹിയോഗത്തിലും നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയത് കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാനാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

കൃഷ്ണദാസ് പക്ഷമാണ് വിമര്‍ശനമുന്നയിച്ചത്. ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറിക്കെതിരെയാണ് വിമര്‍ശനം. കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കിയതിനുശേഷം സംസ്ഥാന ബി.ജെ.പിയ്ക്ക് അധ്യക്ഷനെ പ്രഖ്യാപിച്ചിട്ടില്ല.

ALSO READ: വീട് വെയ്ക്കാന്‍ ഇരുപത് ലക്ഷം തരാം എന്ന് പറഞ്ഞ് മുസ്‌ലീം ലീഗ് പറ്റിച്ചു; രോഹിത്ത് വെമുലയുടെ അമ്മ

നേരത്തെ കെ.സുരേന്ദ്രനെ അധ്യക്ഷനായി നിയമിക്കുന്നതില്‍ എതിര്‍പ്പുമായി ആര്‍.എസ്.എസും രംഗത്തെത്തിയിരുന്നു. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരടക്കമുള്ള നേതൃനിരയില്‍ ഭൂരിപക്ഷവും സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനോട് വിമുഖത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതോടെ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇനി നിര്‍ണായകമാകും. കഴിഞ്ഞ മാസം മേയ് 25 നാണ് കുമ്മനത്തെ മിസോറാം ഗവര്‍ണറാക്കിയത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുന്‍പായിരുന്നു കുമ്മനത്തെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയത്.

WATCH THIS VIDEO:

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more