ന്യൂദല്‍ഹി: എന്‍.ഡി.എ യോഗം ചേരാനിരിക്കെ ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍.ജെ.ഡി. നേര്‍ത്ത ഭൂരിപക്ഷമുള്ള സഖ്യം അധികാരത്തില്‍ കയറിയാലും ഒരുപാട് കാലം നിലനില്‍ക്കില്ലെന്ന് മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ പറഞ്ഞു.
നിതീഷിന് മുന്നില്‍ മറ്റൊരു വഴിയുമില്ലാത്തതുകൊണ്ട് ബി.ജെ.പി നിയന്ത്രണത്തില്‍ ബി.ജെ.പി എഴുതിയ തിരക്കഥയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് നിതീഷ് ചെയ്യുന്നതെന്നും ഝാ ആരോപിച്ചു. നാല്‍പ്പത് സീറ്റുംകൊണ്ട് മുഖ്യമന്ത്രി ആകാന്‍ നടക്കുന്ന ആളാണ് നിതീഷ് കുമാറെന്നും ഝാ പരിഹസിച്ചു.
ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച എന്‍.ഡി.എ പാര്‍ലമെന്ററി യോഗം വിളിച്ചിട്ടുണ്ട്.
സത്യപ്രതിജ്ഞാ തീയതി യോഗത്തില്‍ പ്രഖ്യാപിക്കും. ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കുന്നതിനുള്ള അവകാശവാദം നിതീഷ് ഉന്നയിക്കുകയും ചെയ്യും.
വെള്ളിയാഴ്ച നിതീഷ് കുമാറിന്റെ വീട്ടില്‍ എന്‍.ഡി.എ നേതാക്കള്‍ അനൗപചാരിക യോഗം ചേര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Dispute in Bihar; RJD and Attack NDA