| Thursday, 16th June 2022, 2:42 pm

'മീ ടൂ എന്നൊരു ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ'; അതിരുവിട്ട് മാധ്യമപ്രവര്‍ത്തകരും വിനായകനും തമ്മിലുള്ള തര്‍ക്കം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രസ് മീറ്റിനിടയില്‍ മീ ടു വിഷയവുമായി ബന്ധപ്പെട്ട് വിനായകനും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം. പന്ത്രണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് വിനായകനും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം അതിരുവിട്ടത്.

മീ ടുവുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നതോടെ എന്താണ് മീ ടു എന്ന് വിനായകന്‍ ചോദിക്കുകയായിരുന്നു. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ശാരീരികവും മാനസികവുമായ പീഡനം ആണ് മീ ടു എന്ന് മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ നിന്നും ഒരാള്‍ മറുപടി പറഞ്ഞു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ വിനായകന്‍ പൊട്ടിത്തെറിച്ചു.

‘മാനസികവും ശാരീരികവുമായ പീഡനം എന്നതാണ് ബേസിക് കോണ്‍സെപ്റ്റ്. ഇത് ഇന്ത്യന്‍ നിയമത്തില്‍ വളരെ ഭീകരമായ കുറ്റകൃത്യമാണ്. മനസിലായോ ഞാന്‍ പറഞ്ഞത്. ഇത്രയും വലിയ കുറ്റകൃത്യം നിങ്ങള്‍ വളരെ ലളിതമായി തട്ടികളയുകയാണോ. ഇവരെ പിടിച്ച് ജയിലില്‍ ഇടണ്ടേ. എത്ര പേര്‍ ജയിലില്‍ പോയി. ഇത്രയും വലിയ കുറ്റകൃത്യം നാട്ടില്‍ നടന്നിട്ട് നിങ്ങള്‍ തമാശ കളിക്കുകയാണോ. മീ ടൂ എന്ന് പറഞ്ഞൊരു ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ.

എന്താണ് മീ ടൂ. ശാരീരികവും മാനസികവുമായിട്ടുള്ള പീഡനം. ഞാന്‍ ചോദിച്ചതിന് അന്ന് ഉത്തരം നിങ്ങള്‍ പറഞ്ഞിട്ടില്ല. ഇനി എന്റെ മേളിലോട്ടാണ് മീ ടൂ ഇടുന്നതെങ്കില്‍ അതിന് വേണ്ടിയാണ് അന്ന് ചോദിച്ചത്. എന്താണ് മീ ടൂ. ഇതിന്റെ ഉത്തരം നിങ്ങള്‍ പറയുകയാണെങ്കില്‍ ഞാന്‍ അത് ചെയ്തിട്ടില്ല എന്നാണ് പറയുന്നത്. ഈ ശാരീരികവും മാനസികവുമായിട്ടുള്ള പീഡനം നിങ്ങള്‍ പറയുന്ന മീ ടൂ ആണെങ്കില്‍ ഞാന്‍ അത് ചെയ്തിട്ടില്ല. പത്തിലധികം പെണ്‍കുട്ടികളുമായി ശാരീരിക ബന്ധമുണ്ടായിട്ടുണ്ട്. അത് റോഡില്‍ പോയിട്ട് രാവിലെ നോട്ടീസ് കൊടുക്കുകയല്ല,’ വിനായകന്‍ പറഞ്ഞു.

ഈ സമയത്ത് കഴിഞ്ഞ പ്രാവിശ്യം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന പെണ്ണിനോട് സെക്‌സ് ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചില്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ആ പെണ്‍കുട്ടിയോട് താന്‍ ക്ഷമ ചോദിക്കുകയാണെന്ന് വിനായകന്‍ പറഞ്ഞു. താന്‍ അന്നൊരു ചര്‍ച്ച നടത്തുകയായിരുന്നു എന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും വിനായകനും തമ്മിലുള്ള തര്‍ക്കം അതിര് വിടുകയും അപമര്യാദയായി പരസ്പരം സംസാരിക്കുകയുമായിരുന്നു.

Content Highlight: Dispute between Vinayakan and the media regarding the Me Too issue

We use cookies to give you the best possible experience. Learn more