സുശാന്ത് സിങ് രജ്പുതിന്റെ അവസാന ചിത്രം ദില്‍ ബെച്ചാര നേടിയത് 95 മില്യണ്‍ വ്യൂസ്; 2000 കോടി രൂപയുടെ മൂല്യം
indian cinema
സുശാന്ത് സിങ് രജ്പുതിന്റെ അവസാന ചിത്രം ദില്‍ ബെച്ചാര നേടിയത് 95 മില്യണ്‍ വ്യൂസ്; 2000 കോടി രൂപയുടെ മൂല്യം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th July 2020, 12:44 pm

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ അവസാന ചിത്രമായ ദില്‍ ബെച്ചാര ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്ത് 24 മണിക്കൂറിനകം 95 മില്യണ്‍ വ്യൂസ് ആണ് ചിത്രം നേടിയത്.

ലോകത്തെ ജനപ്രിയ വെബ്‌സീരീസുകളില്‍ ഒന്നാം സ്ഥാനത്തുള്ള ഗെയിം ഓഫ് ത്രോണ്‍സ് നേടുന്ന സമാനമായ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചതെന്ന് ഓര്‍മാക്‌സ് മീഡിയ എന്ന ടെക് ഫേം പറഞ്ഞു. മിഡ് ഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജൂണ്‍ 14നാണ് സുശാന്ത് ആത്മഹത്യ ചെയ്യുന്നത്. അതിന് മുമ്പ് തന്നെ ചിത്രത്തിന്റെ റിലീസ് ഹോട്ട്സ്റ്റാര്‍ പ്രഖ്യാപിച്ചിരുന്നു. നടന്റെ ആരാധകര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നുവെങ്കിലും ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി തന്നെ റിലീസ് ചെയ്യാന്‍ ഹോട്ട്‌സ്റ്റാര്‍ തീരുമാനിക്കുകയായിരുന്നു.

തിയ്യേറ്ററില്‍ ചിത്രം റിലീസ് ചെയ്തിരുന്നുവെങ്കില്‍ എങ്ങനെയായിരിക്കും എന്നും ഓര്‍മാക്‌സ് മീഡിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തിയ്യേറ്റര്‍ ടിക്കറ്റ് നിലവാരം 100 രൂപയായെടുത്ത് പരിശോധിച്ചാല്‍ ചിത്രം 950 കോടി രൂപ നേടുമായിരുന്നു. 2019ല്‍ പി.വി.ആര്‍ സിനിമാസിലെ ശരാശരി ടിക്കറ്റ് തുക 207 രൂപയായിരുന്നു. ഈ കണക്കില്‍ പരിശോധിക്കുകയാണെങ്കില്‍ ചിത്രം 2000 കോടി രൂപ നേടുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ