ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഡിസ് ലൈക്കുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ബി.ജെ.പിയുടെ യൂട്യൂബ് ചാനലിലും പ്രധാനമന്ത്രിയുടെ ഒഫിഷ്യല്‍ യൂടൂ്യബ് ചാനലിലും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ യൂട്യൂബ് ചാനലിലും അപ്പ് ചെയ്ത വീഡിയോയ്ക്കാണ് ലൈക്കുകളെക്കാള്‍ ഡിസ് ലൈക്കുകള്‍ ലഭിച്ചിരിക്കുന്നത്.
ബി.ജെ.പിയുടെ ചാനലില്‍ ആഗസ്റ്റ് 30ാം തീയതിയാണ് വീഡിയോ അപ്പ് ചെയ്തിരിക്കുന്നത്. 3.09 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ചാനലില്‍ 3,890,572 ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
166000ലൈക്ക് ആണ് ഉള്ളത് എന്നാല്‍ 852000 ഡിസ് ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 1.4 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള
പി.എം.ഒ ഇന്ത്യ എന്ന യൂട്യൂബ് ചാനലില്‍ 1,312019 ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. അതില്‍ 148000 പേര്‍ വീഡിയോ ഡിസ് ലൈക്ക് ചെയ്തിട്ടുണ്ട്. 68000 പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്.
1.15 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ യൂട്യൂബില്‍ അപ്പ് ചെയ്ത വീഡിയോക്ക് 5700 ലൈക്കും 15000 ഡിസ് ലൈക്കുമാണുള്ളത്.
വീഡിയോ അപ്പ് ചെയ്ത ദിവസം മുതല്‍ വീഡിയോയുടെ ഡിസ് ലൈക്കുകളുടെ എണ്ണംകൂടിവരികയാണ്.
നീറ്റ്-ജെ.ഇ.ഇ പരീക്ഷകള്‍ കൊവിഡ് കാലത്ത് നടത്തുന്നതിലുള്ള വിദ്യാര്‍ഥികളുടെ രോക്ഷവും കമ്മന്റുകളില്‍ നിന്ന് വ്യക്തമാണ്.
വോയിസ് റെക്കോര്‍ഡിംഗ് തീര്‍ന്നു ഇനി വീഡിയോ ഷൂട്ടിലേക്ക് കടക്കാം, മന്‍ കി ബാത്തിന് റെക്കോര്‍ഡ് ഡിസ് ലൈക്ക്, ജനങ്ങള്‍ മോദിയുടെ ഭരണത്തില്‍ തൃപ്തരല്ല എന്നാണ് വ്യക്തമാക്കുന്നത്, പ്രധാനമന്ത്രി എന്നനിലയില്‍ നിങ്ങള്‍ പൂര്‍ണ പരാജയമാണ് ജനങ്ങള്‍ അത് ഇ.വി.എം ല്‍ കാണിച്ചുതരും, കുറച്ചുകൂടി കാത്തിരിക്കൂ എന്നിങ്ങനെയാണ് വീഡിയോയുടെ അടിയില്‍ വന്നുകൊണ്ടിരിക്കുന്ന കമ്മന്റുകള്‍.
പി.ബി.ഐയുടെ യൂട്യൂബ് ചാനലില്‍ അപ്പ് ചെയ്ത മന്‍കീ ബാത്തിന് താഴെ 3129 കമ്മന്റുകളാണ് ഇതുവരെ വന്നിരിക്കുന്നത്. ബി.ജെ.പിയുടെ യൂട്യൂബ് ചാനലില്‍ അപ്പ് ചെയ്ത വീഡിയോയ്ക്ക് ലഭിച്ചത് 152641 കമ്മന്റുകളാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക