| Wednesday, 14th June 2023, 8:41 am

പ്രോജക്ട് കെ; ദിഷ പതാനിയുടെ പ്രീ ലുക്ക് പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന പ്രോജക്ട് കെ ഏറ്റവും ചെലവേറിയ ഇന്ത്യന്‍ സിനിമയായിട്ടാണ് എത്തുന്നത്. വൈജയന്തി മൂവീസ് നിര്‍മിക്കുന്ന അമ്പതാമത്തെ ചിത്രം കൂടിയാണ് ഇത്. നാഗ് അശ്വിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായി പ്രത്യേക പ്രൊമോഷന്‍ ക്യാമ്പയിന്‍ തന്നെയാണ് നടന്നത്.

‘ഫ്രം സ്‌ക്രാച്ച്’ എന്ന പേരില്‍ പ്രീ – പ്രൊഡക്ഷന്‍ സമയത്ത് നടന്ന വര്‍ക്കുകളുടെ വീഡിയോ പുറത്തുവിട്ടതിന് ശേഷം ഇപ്പോഴിതാ താരങ്ങളുടെ പിറന്നാള്‍ ദിനങ്ങളില്‍ പ്രി ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുകയാണ് അണിയറപ്രവര്‍ത്തകര്‍.

പ്രഭാസ്, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരുടെ പ്രീ ലുക്ക് പോസ്റ്റര്‍ റിലീസുകള്‍ക്ക് ശേഷം ദിഷ പതാനിയുടെ പിറന്നാള്‍ ദിനത്തില്‍ പ്രീ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു ബ്രൈഡല്‍ വേഷത്തില്‍ ദിഷയുടെ കണ്ണുകള്‍ മാത്രമാണ് പോസ്റ്ററില്‍ ഉള്ളത്.

വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്ത് ചിത്രം നിര്‍മിക്കുന്നു. സംക്രാന്തി നാളില്‍ അടുത്ത വര്‍ഷം ജനുവരി 12ന് ചിത്രം തീയേറ്ററുകളിലെത്തും. പി.ആര്‍.ഒ. – ശബരി

Content Highlight: disha patani’s pre look poster from project k

We use cookies to give you the best possible experience. Learn more