| Wednesday, 28th November 2018, 7:27 pm

സിറിയന്‍ ബാലന് നേരെ ഓസ്‌ട്രേലിയയില്‍ ആക്രമണം; പ്രതിഷേധവുമായി മുന്‍ക്രിക്കറ്റ് താരം ഷെയിന്‍ വോണ്‍, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെല്‍ബണ്‍: സിറിയന്‍ ബാലന് നേരേയുണ്ടായ ആക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്താരം ഷെയ്ന്‍ വോണ്‍. സിറിയന്‍ ബാലന് നേരെയുണ്ടായ ആക്രമണം അംഗീകരിക്കാനാവില്ല. അന്യദേശത്ത് നിന്ന് പഠിക്കാനെത്തുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ അധികാരികള്‍ ശ്രദ്ധ നല്‍കണമെന്നും വോണ്‍ പറഞ്ഞു. വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് ഷെയിന്‍ വോണിന്റെ പ്രതികരണം.

വെസ്റ്റ് യോക്ക്‌ഷെയറിലെ ഹഡ്‌സ്ഫീല്‍ഡിലുള്ള അല്‍മോണ്ട്ബറി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയായ സിറിയന്‍ ബാലനാണ് അക്രമത്തിന് ഇരയായത്. പ്രകോപനമൊന്നും കൂടാതെയാണ് സിറിയന്‍ ബാലനായ ജമാലിനെ മറ്റൊരു വിദ്യാര്‍ഥി ആക്രമിച്ചത്.

ALSO READ: സിദ്ധു പാകിസ്ഥാനില്‍ മത്സരിച്ചാലും ജയിക്കും: ഇമ്രാന്‍ ഖാന്‍

ഇടിച്ച് നിലത്ത വീഴ്ത്തിയതിന് ശേഷം കഴുത്തിന് പിടിക്കുകയും മുഖത്ത് വെള്ളമൊഴിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പ്രകോപനം ഒന്നുമില്ലാതെയാണ് ഓസ്‌ട്രേലിയന്‍ വിദ്യാര്‍ഥി സിറിയന്‍ ബാലനെതിരെ ആക്രമം കാണിച്ചത്.

സംഭവത്തിന് ശേഷം വീഡിയോ വ്യാപകമായി പ്രചരിച്ചെങ്കിലും ചര്‍ച്ചയായിരുന്നില്ല. അതേസമയം ഇക്കാര്യത്തില്‍ സ്‌കൂള്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന വാദവും ശക്തമാണ്.

നേരത്തെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെതിരേയും ഓസ്‌ട്രേലിയയില്‍ വംശീയാധിക്ഷേപം ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ നടപടി ഉണ്ടാകുമെന്ന് നേരത്തെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഇപ്പോഴും ഓസ്‌ട്രേലിയ വംശീയാധിക്ഷേപങ്ങള്‍ക്ക് കുപ്രസിദ്ധമാണ്.

Latest Stories

We use cookies to give you the best possible experience. Learn more