തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമരസമിതിയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയം. സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയില്‍ തിരുമാനമായി. ദുരിതബാധിതരുടെ പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ ധാരണയായി. കുടുതല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ കളക്ടറെ ചുമതലപ്പെടുത്തി.
എന്‍ഡോസള്‍ഫാന്‍ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു. നേരത്തെ സമരം ചെയ്യുന്നവരുമായി എം.വി ജയരാജനും ആരോഗ്യവകുപ്പ് പ്രതിനിധികളും സംസാരിച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന വ്യക്തമായ ഉറപ്പുലഭിച്ചതിന് ശേഷം മാത്രം സമരം അവസാനിപ്പിച്ചാല്‍ മതിയെന്നായിരുന്നു സമരസമിതിയുടെ തീരുമാനം.
Also Read മാമാങ്കത്തിനായി കൊച്ചി മരടില്‍ തണ്ണിര്‍തടം നികത്തി; ഡൂള്‍ ന്യൂസ് വാര്‍ത്ത ശരിവെച്ച് സംവിധായകന്‍ സജീവ് പിള്ള; സിനിമ തന്നെയായിരുന്നോ ഉദ്ദേശമെന്ന് സംശയമുണ്ടെന്നും സംവിധായകന്‍
സെക്രട്ടേറിയറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്.
ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തണമെന്നായിരുന്നു സമര സമിതിയുടെ ആവശ്യം. 9 കുട്ടികളടക്കം 30 പേരടങ്ങുന്ന സംഘമാണ് സമരമിരുന്നത്. സാമൂഹ്യപ്രവര്‍ത്തക ദയാബായി പട്ടിണി സമരം കിടന്നിരുന്നു.
DoolNews Video