അമേരിക്കന്‍ ഫാന്റസി ഡ്രാമാ സീരീസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വലായ ഹൗസ് ഓഫ് ദി ഡ്രാഗണ്‍ എച്. ബി. ഒയുടെ എക്കാലത്തേയും റെക്കോര്‍ഡുകള്‍ മാറ്റിയെഴുതി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലോര്‍ഡ് ഓഫ് ദി റിങ്‌സ് എന്ന സീരീസിന്റെ സ്വീക്വലായ ആമസോണ്‍ ഒറിജിനല്‍ സീരീസ് റിങ്‌സ് ഓഫ് പവറിന് വെല്ലുവിളിയാകുമോ ഹൗസ് ഓഫ് ദി ഡ്രാഗന്റെ ഈ മുന്നേറ്റം എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരാധകരുടെയില്‍ സജീവമാവുകയാണിപ്പോള്‍.
സെപ്റ്റംബര്‍ രണ്ടിനാണ് സീരീസ് റിങ്‌സ് ഓഫ് പവര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. ഹൗസ് ഓഫ് ദി ഡ്രാഗണ്‍ ഓഗസ്റ്റ് 21ന് എച്. ബി. ഒയില്‍ റിലീസ് ചെയ്തിരുന്നു. പത്ത് മില്ല്യണ്‍ കാഴ്ച്ചക്കാരാണ് സീരീസ് മൂന്ന് ദിവസം കൊണ്ട് കണ്ടത്. ഇത് എച്. ബി. ഒയുടെ എക്കാലത്തെയും വലിയ റെക്കോഡാണ്. ഈ നേട്ടം ആമസോണും എച്. ബി. ഒയും തമ്മില്‍ മത്സരത്തിന് വഴിയൊരുക്കുമെന്ന രീതിയിലുള്ള ചര്‍ച്ചകളാണിപ്പോള്‍ ഉയര്‍ന്നു വരുന്നത്.
ഹൗസ് ഓഫ് ദി ഡ്രാഗണ്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ റിങ്‌സ് ഓഫ് പവറിന് ഉയര്‍ന്ന ഹൈപ്പ് ഒന്ന് തണുത്തിരിക്കുകയാണ്.
വെസ്റ്ററോസ് എന്ന ഭൂഖണ്ഡത്തിലെ സിംഹാസനത്തിന് വേണ്ടിയുള്ള നാട്ടുരാജ്യങ്ങളുടെ പോരാട്ടമാണ് ഗെയിം ഓഫ് ത്രോണ്‍സില്‍ പറഞ്ഞിരിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സില്‍ ചിത്രീകരിച്ച സംഭവങ്ങള്‍ക്ക് ഏകദേശം 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ടാര്‍ഗേറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ കഥയാണ് ഹൗസ് ഓഫ് ദി ഡ്രാഗണ്‍ പറയുന്നത്.
അതേസമയം, ലോര്‍ഡ് ഓഫ് ദി റിങ്സ് ആരംഭിക്കുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥയാണ് റിങ്‌സ് ഓഫ് പവര്‍ പറയുന്നത്. ലോകത്തിന്റെ തന്നെ ഭാവി നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള ഒരു മോതിരം നിര്‍ഭാഗ്യവശാല്‍ യുവാവായ ബില്‍ബോ ബാഗിങ്‌സ് എന്ന ഹോബിറ്റിന്റെ കയ്യില്‍ അകപ്പെടുന്നു. അത് നശിപ്പിക്കാനായി മോഡോര്‍ എന്ന അഗ്‌നിപര്‍വ്വതത്തിലേക്ക് ബില്‍ബോ ബാഗിങ്സ് നടത്തുന്ന ഉദ്ധ്യോഗജനകമായ യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ലോര്‍ഡ് ഓഫ് ദി റിങ്സിന്റെ കഥാപശ്ചാത്തലം.
മാര്‍ട്ടിനും റയാന്‍ കോന്‍ഡോലും ചേര്‍ന്നാണ് ഹൗസ് ഓഫ് ദി ഡ്രാഗണ്‍ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. റിങ്സ് ഓഫ് പവര്‍ ക്രിയേറ്റ് ചെയ്തരിക്കുന്നത് ജെ. ഡി പൈനും പാട്ട്രിക്ക് മക്കായിയും ചേര്‍ന്നാണ്.
Content Highlight: discussion whether House of the Dragon will be a challenge to Rings of Fire are becoming active among the fans