2022-23 വര്‍ഷത്തെ ക്ലബ്ബ് സീസണകള്‍ അവസാനിച്ചിരിക്കുകയാണ്. ഇനി ചില സുപ്രധാനമായ ഇന്റര്‍നാഷണല്‍ മത്സരങ്ങളിലേക്കാണ് ഫുട്‌ബോള്‍ ആരാധകരുടെ പ്രധാന ശ്രദ്ധ. അതില്‍ ഏറ്റവും പ്രധാനമായത് നേഷന്‍സ് ലീഗ് സെമി ഫൈനലുകളാണ്.
നേഷന്‍സ് ലീഗിലെ ആദ്യ സെമി ഫൈനലില്‍ ബുധനാഴ്ച അര്‍ധരാത്രി ഹോളണ്ട് ക്രൊയേഷ്യയെയും 16ന് നടക്കുന്ന സെമിയില്‍ സ്‌പെയിന്‍ ഇറ്റലിയേയുമാണ് നേരിടുക.
പക്ഷേ നേഷന്‍സ് ലീഗ് കിരീടം ലൂക്ക മോഡ്രിച്ചിന് അര്‍ഹതപ്പെട്ടതാണെന്നുള്ള ചര്‍ച്ചകളാണിപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.
Who will win the Nations League ⁉️
🇳🇱🇭🇷🇪🇸🇮🇹 pic.twitter.com/b6ZanolOHO
— 433 (@433) June 13, 2023
ക്രൊയേഷ്യ പോലുള്ള ഒരു രാജ്യത്തെ 2018ലെ ലോകകപ്പ് ഫൈനലിലെത്തിക്കുകയും 2022 ലോകകപ്പില്‍ വെങ്കല മെഡല്‍ നേടിക്കൊടുത്തതിലും പ്രധാന പങ്കുവഹിച്ച മോഡ്രിച്ചിന് മാന്യമായ വിരമിക്കലിന് ഒരു അവസരമാകും ഇതെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു. മോഡ്രിച്ച് ഒരു അന്താരാഷ്ട്ര ട്രോഫിയോടെ വിരമിക്കാന്‍ അര്‍ഹനാണെന്നും ആരാധകര്‍ പറയുന്നു.
ഒരു മധ്യനിര താരത്തിന് ചെയ്യാന്‍ കഴിയുന്നതെല്ലാം നല്‍കിയാണ് 2018ലെ റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ ലൂക്ക ഫൈനലില്‍ എത്തിക്കുന്നത്. ഖത്തറില്‍ ക്രൊയേഷ്യയെ മൂന്നാംസ്ഥാനക്കാരാക്കുന്നതിലും 37കാരനായ മോഡ്രിച്ചിന് നല്ല പങ്കുണ്ട്. ഖത്തര്‍ ലോകപ്പിലെ ലൂസേഴ്സ് ഫൈനലില്‍ മൊറോക്കൊയെ തകര്‍ത്താണ് ക്രൊയേഷ്യ മൂന്നാമതാകുന്നത്.
Modric took a country like Croatia to a World Cup final in 2018 and then won them a bronze medal at the 2022 World Cup all while being their best player in both
Genuinely hope Croatia wins the Nations league, Modric deserves to retire with an International trophy. https://t.co/ULvSct7lF9pic.twitter.com/YBxLF3aRh8
— Janty (@CFC_Janty) June 14, 2023
റഷ്യന്‍ ലോകകപ്പിന്റെ ഫൈനലില്‍ മോഡ്രിച്ച് കളിച്ചപ്പോള്‍ താരത്തിന്റെ അവസാന ലോകകപ്പാണിതെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ എല്ലാ മൂന്‍വിധികളെയും മറികടന്നാണ് മോഡ്രിച്ച് ഖത്തറില്‍ ബൂട്ടുകെട്ടാനെത്തിയത്. പ്രതാപകാലത്തെ ഫോമും പന്തടക്കവും താരത്തിന് പുറത്തെടുക്കാനായില്ലെങ്കിലും തന്റെ സാന്നിധ്യം ഖത്തറിലും ലൂക്ക അറിയിച്ചു.
ഖത്തര്‍ ലോകകപ്പിന് ശേഷവും ലൂക്ക നാഷണല്‍ ജേഴ്‌സിയില്‍ നിന്ന് വരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ സെമിയിലുള്ള നേഷന്‍സ് ലീഗിന് ശേഷം താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍.
Content Highlight: discussion Croatia want wins the Nations league, Modric deserves to retire with an International trophy