| Friday, 26th January 2024, 12:49 pm

'പണ്ടേയ്ക്ക് പണ്ടേ പത്മ വിഭൂഷണിന് അർഹനായിട്ടും മമ്മൂട്ടി തഴയപ്പെടുന്നതിന് പിന്നിൽ രാഷ്ട്രീയമുണ്ട്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടൻ ചിരഞ്ജീവിക്ക് പത്മാവിഭൂഷൺ കിട്ടിയതിന് പിന്നാലെ മമ്മൂട്ടിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്. ആരാധകർ മെഗാസ്റ്റാർ എന്ന് വിളിക്കുന്ന നടനാണ് മമ്മൂട്ടി. ചിരഞ്ജീവിയും അറിയപ്പെടുന്നത് മെഗാസ്റ്റാർ എന്ന് തന്നെയാണ്.

1998 ൽ പത്മശ്രീ നേടിയ മമ്മൂട്ടിയുടെ പേര് പലവട്ടം പത്മഭൂഷൺ, പത്മവിഭൂഷൺ പട്ടികയിൽ പരിഗണനയ്ക്ക്‌ വന്നെങ്കിലും പ്രഖ്യാപനം ആകുമ്പോൾ പേരുണ്ടാവാറില്ല. എന്തായിരിക്കും ഇതിനു പിന്നിലെ സത്യം എന്നതിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചില സിനിമ ഗ്രൂപ്പുകൾ ചർച്ച ചെയ്യുന്നത്.

സിനിഫയിലിൽ ഒരാൾ മമ്മൂട്ടിയെ കുറിച്ച് എഴുതിയ കുറിപ്പിൽ താരത്തിന്റെ രാഷ്ട്രീയ സൗഹൃദങ്ങളെ കുറിച്ചെല്ലാം സംസാരിക്കുന്നുണ്ട്. നാന്നൂറിലധികം സിനിമകളിൽ അഭിനയിക്കുകയും നിരവധി പൊതു പരിപാടികളിൽ ഭാഗമാവുകയും ചെയ്ത മമ്മൂട്ടി പണ്ടേയ്‌ക്ക് പണ്ടേ പത്മഭൂഷൺ അവാർഡിന് അർഹനാണെന്നാണ് കുറിപ്പുകളിൽ പറയുന്നത്.

‘1998 ലാണ് നടൻ മമ്മൂട്ടിയ്ക്ക്‌ പത്മശ്രീ ലഭിക്കുന്നത്‌. മമ്മൂട്ടിയ്ക്ക്‌ ശേഷം പത്മശ്രീ ലഭിച്ചവർക്ക്‌ പിന്നീട്‌ പത്മഭൂഷണും വിഭൂഷണുമൊക്കെ ലഭിച്ചു. ഇന്നിപ്പോൾ ചിരഞ്ജീവിയ്ക്ക്‌ വരെ പത്മ വിഭൂഷൺ.
കുറെ വർഷങ്ങളായി മമ്മൂട്ടിയുടെ പേര്‌ പത്മഭൂഷൺ, പത്മവിഭൂഷൺ പട്ടികയിൽ പരിഗണനയ്ക്ക്‌ വരുന്നതായി വാർത്തകൾ ഉണ്ടാകാറുണ്ട്‌. എന്നാൽ പ്രഖ്യാപനം ആകുമ്പോൾ ആ പേര്‌ ഉണ്ടാകാറുമില്ല. ഇത്തവണയും പരിഗണിയ്ക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.
എന്താകും ആ പേര്‌ സ്ഥിരമായി വെട്ടിപ്പോകുന്നത്‌..?


എല്ലാ രാഷ്ട്രീയ നേതാക്കളുമായും നല്ല സൗഹ്യദത്തിലാണ്‌ മമ്മൂട്ടി എന്ന നടൻ. പുറമേയ്ക്ക്‌ അയാൾ പല കാര്യങ്ങളിലും നിശബ്ദത പാലിക്കുമ്പോഴും അയാൾ ഒരു ഇടത്‌, സി. പി.എം അനുഭാവി എന്ന് തന്നെയാണ്‌ ബലമായ വിശ്വാസം.

അത്‌ പറയുമ്പോൾ സ്ഥിരമായി അയാളെ ആക്രമിക്കുന്നവർ ഒട്ടിക്കുന്ന ചിത്രമാണ്‌ അദ്വാനിയുടെ ആത്മകഥയുടെ മലയാളം പരിഭാഷയുടെ പ്രകാശനം. എന്ത്‌ കൊണ്ട്‌ അയാൾ അതിന്‌ തയാറായി എന്ന് ഇപ്പോഴും അറിയില്ല, സൗഹ്യദങ്ങളാകാം.

പക്ഷെ അതേ ആൾ തന്നെയാണ്‌ ഡി. വൈ എഫ്‌. ഐ.യുടെ ചെന്നൈയിൽ നടന്ന ദേശീയ സമ്മേളനത്തിൽ, ഗുജറാത്തിൽ ഡി. വൈ. എഫ്‌. ഐ ശക്തമായിരുന്നു എങ്കിൽ ഇങ്ങനെ ഒരു കാലാപം നടക്കില്ലായിരുന്നു എന്ന് പറഞ്ഞതും. അതിന്റെ പേരിൽ അയാളുടെ സിനിമ ബിഗ്‌ ബി പ്രദർശിപിക്കുന്ന അജന്ത അടക്കമുള്ള തിയേറ്ററിലേക്ക്‌ യുവമോർച്ച മാർച്ച്‌ നടത്തിയത്‌ ഇപ്പോഴും ഓർമയുണ്ട്‌. യൂത്ത്‌ കോൺഗ്രസ്സും പ്രതിഷേധിച്ചിരുന്നു.

അയാൾ തന്നെയാണ്‌ പല നടന്മാരും ഭീഷണിയ്ക്ക്‌ മുന്നിൽ ഭയന്ന് ഡയറക്ടർ ബോർഡിൽ നിന്നും പിന്മാറിയപ്പോഴും കൈരളിയുടെ ചെയർമാനായി ഉറച്ച്‌ നിന്നതും.
നാനൂറിലധികം സിനിമകൾ, മൂന്ന് ദേശീയ അവാർഡ്‌, പന്ത്രണ്ടോളം ഫിലിം ഫെയർ, യുവ നടന്മാർക്ക്‌ വരെ വെല്ലുവിളിയായി ഇന്നും സംസ്ഥാന അവാർഡുകൾ, മലയാള സിനിമക്ക് ചെയ്യുന്ന സംഭാവനകളും സിനിമ ജീവിതത്തിനു പുറത്തു ചെയ്യുന്ന ജീവ കാരുണ്യ പ്രവർത്തികളും എന്ത് കൊണ്ടും അദ്ദേഹത്തിനെ പദ്മ ഭൂഷൺ പുരസ്‌കാരത്തിന് പണ്ടേയ്ക്കു പണ്ടേ അർഹൻ ആക്കിയിട്ടുണ്ട്.

എന്നിട്ടും അയാൾ സ്ഥിരമായി തഴയപ്പെടുന്നെങ്കിൽ അതിന്‌ പിന്നിൽ ഒരു രാഷ്ട്രീയം ഉണ്ട്‌ എന്ന് തന്നെ വിശ്വസിക്കുന്നു.
ഇത്‌ പറയാതെ പോകുന്നത്‌ നീതികേടാണ്‌ എന്നത്‌ കൊണ്ട്‌ മാത്രം’.

‘നാനൂറിലധികം സിനിമകൾ, മൂന്ന് ദേശീയ അവാർഡ്‌, പന്ത്രണ്ടോളം ഫിലിം ഫെയർ, യുവ നടന്മാർക്ക്‌ വരെ വെല്ലുവിളിയായി ഇന്നും സംസ്ഥാന അവാർഡഡുകൾ മലയാള സിനിമക്ക് ചെയ്യുന്ന സംഭാവനകളും, സിനിമ ജീവിതത്തിനു പുറത്തു ചെയ്യുന്ന ജീവ കാരുണ്യ പ്രവർത്തികളും എന്ത് കൊണ്ടും അദ്ദേഹത്തിനെ പദ്മ ഭൂഷൺ പുരസ്‌കാരത്തിന് പണ്ടേയ്ക്കു പണ്ടേ അർഹൻ ആക്കിയിട്ടുണ്ട്.എന്നിട്ടും അയാൾ സ്ഥിരമായി തഴയപ്പെടുന്നെങ്കിൽ അതിന്‌ പിന്നിൽ ഒരു രാഷ്ട്രീയം ഉണ്ട്‌ എന്ന് തന്നെ വിശ്വസിക്കുന്നു. ഇത്‌ പറയാതെ പോകുന്നത്‌ നീതികേടാണ്‌ എന്നത്‌ കൊണ്ട്‌ മാത്രം’ എന്നായിരുന്നു മറ്റൊരാൾ ഇതിനെ കുറിച്ച് എഴുതിയത്.

Content Highlight: Discussion About Why Mammooty Don’t  Got Pathmabhooshan Award

We use cookies to give you the best possible experience. Learn more