Cricket news
'ഇവര് കോച്ചും ക്യാപ്റ്റനുമല്ല സഹോദരങ്ങളാണ്'; പിറന്നാള്‍ ദിനത്തില്‍ ചര്‍ച്ചയായി നെഹ്‌റയുടെയും ഹര്‍ദിക്കിന്റെയും ബോണ്ടിങ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Apr 29, 01:02 pm
Saturday, 29th April 2023, 6:32 pm

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ്
ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഗുജറാത്ത് നായകന്‍ കൊല്‍ക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

10 പോയിന്റുള്ള ഗുജറാത്ത് നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഈ സീസണില്‍ രണ്ടാമത്തെ മത്സരത്തിലാണ് കൊല്‍ക്കത്തയെ ഗുജറാത്ത് നേരിടുന്നത്. ആദ്യമായി ഈ സീസണില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്തക്കായിരുന്നു വിജയം. എന്നാല്‍ ഈ മത്സരത്തില്‍ വിജയിച്ച് പോയിന്റ് ടേബിളില്‍ മുന്നിലെത്തുക എന്ന പ്രതീക്ഷയോടെയാണ് ഗുജറാത്ത് ഇന്ന് കൊല്‍ക്കത്തയെ നേരിടുന്നത്.

ഇതിനിടയില്‍ മത്സരത്തിന്റെ ടോസിങ്ങിന് തൊട്ടുമുമ്പ് ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യയും ടീമിന്റെ കോച്ചിങ് സ്റ്റാഫില്‍ ഒരാളായ ആശിഷ് നെഹ്‌റയും തമ്മിലുള്ള ബോണ്ടിങ്ങിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ഇരുവരും ഏറ്റവും അടുത്ത സ്‌നേഹിതരെ പോലെ തോളില്‍ കയ്യിട്ട് സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘കേവലം കോച്ചും ക്യാപ്റ്റനുമപ്പുറം ഇവര്‍ സഹോദരങ്ങളാണ്’ എന്ന ക്യാപ്ഷനോടെയാണ് പലരും ഇരുവരുടെയും സൗഹൃദ നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്.

2026ന് ശേഷമാണ് ഇന്ത്യന്‍ ബൗളിങ് നിരയുടെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായിരുന്ന ആശിശ് നെഹ്‌റ ഐ.പി.എല്ലില്‍ പരിശീലകനായി വരുന്നത്. രണ്ട് സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ബൗളിങ് കോച്ചായ നെഹ്‌റ 2022ലാണ് ഗുജറാത്തിനൊപ്പം ചേരുന്നത്. ആ സീസണില്‍ ടീം കിരീടം നേടുന്നതിന് നെഹ്‌റയുടെ പങ്ക് നിര്‍ണായകമായിരുന്നു.

അതേസമയം, ആദ്യ ബാറ്റിങ് പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 179 റണ്‍സ് എടുത്തിരിക്കുകയാണ്.

ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

എന്‍. ജഗദീശന്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിങ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, ഡേവിഡ് വീസ്, ശാര്‍ദുല്‍ താക്കൂര്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ടീം ഗുജറാത്ത് ടൈറ്റന്‍സ്

വൃദ്ധിമാന്‍ സാഹ, അഭിനവ് മനോഹര്‍, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തേവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വ ലിറ്റില്‍.

Content Highlights: discussing  friendship bond about Ashish Nehra and Hardik Pandya