ഭീഷ്മ പര്‍വ്വം ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയെ ഇഴകീറി പരിശോധിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് മലയാളത്തിലെ എക്കാലത്തേയും ബ്ലോക്ക് ബ്ലസ്റ്ററായ ഗോഡ് ഫാദറിലെ എന്‍.എന്‍. പിള്ള അവതരിപ്പിച്ച അഞ്ഞൂറാന്റെ കഥാപാത്രവുമായി താരതമ്യമുണ്ടെന്നാണ് ഇതുസംബന്ധിച്ച് നടക്കുന്ന രസകരമായ ചര്‍ച്ച.
അഞ്ഞൂറാന്റെയും മൈക്കിളിന്റെയും കസേരയിലുള്ള ഇരിപ്പ്, രണ്ടാളും പരാതി പറയാന്‍ വരുന്ന നാട്ടുകാരുടെ പ്രശ്‌നത്തില്‍ ഇടപെടുന്നു തുടങ്ങി നിരവധി സാമ്യതകളുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
അഞ്ഞൂറാനും അഞ്ഞൂറ്റി മൈക്കിളും, ഒരാള്‍ ഭാര്യയെ കൊന്നതിനാണെങ്കില്‍ മറ്റൊരാളുടെ ചേട്ടനെ കൊന്നതിനു പ്രതികാരമായി രണ്ടുപേരെ കൊന്ന് ജയിലില്‍ പോയവരാണെന്നും ചര്‍ച്ചയില്‍ വരുന്നുണ്ട്. ഇതുസംബന്ധിച്ച് അനൂപ് പരായില്‍ എന്ന പ്രോഫൈല്‍ മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ.
‘ഭീഷ്മ പര്‍വ്വം ഗോഡ്ഫാദര്‍ റഫറന്‍സ്. സ്‌പോയിലര്‍ ഉണ്ട്. ഭീഷ്മ പര്‍വ്വത്തില്‍ ഗോഡ്ഫാദര്‍ റഫറന്‍സ് ഉണ്ടെന്ന് ഫേസ്ബുക്കില്‍ പലയിടത്തും കണ്ടിരുന്നു. ശരിയാണ് ഭീഷ്മ പര്‍വ്വത്തില്‍ പലയിടത്തും ഗോഡ്ഫാദര്‍ റഫറന്‍സ് ഉണ്ട്.
ആദ്യത്തേത് കസേരയിലുള്ള ഇരിപ്പ് തന്നെ. അവിടെ അഞ്ഞൂറാന്‍ ആണെങ്കില്‍ ഇവിടെ അഞ്ഞൂറ്റിയിലെ മൈക്കിളാണ്(500/500).
രണ്ടാളും പരാതി പറയാന്‍വരുന്ന നാട്ടുകാരുടെ പ്രശ്‌നത്തില്‍ ഇടപെടുന്നു.
ഗോഡ് ഫാദറില്‍ അഞ്ഞൂറാന്റെ കുടുംബം കടപ്പുറം ദക്ഷായണി പിടിച്ചുവെച്ച ചെറുക്കന്റെ കേസിലും, ഇതുമായി സാമ്യതയുള്ള മറ്റൊരു സംഭവത്തില്‍ നേവിക്കാര്‍ പിടിച്ചുവെച്ച അളിയന്റെ കേസില്‍ മക്കളെയും
അനിയന്റെ മക്കളെയും കൊണ്ടുപോയി മൈക്കിളും തല്ലുണ്ടാക്കുന്നു. അഞ്ഞൂറാനും അഞ്ഞൂറ്റി മൈക്കിളും, ഒരാള്‍ ഭാര്യയെ കൊന്നതിനാണെങ്കില്‍, മറ്റൊരാളുടെ ചേട്ടനെ കൊന്നതിന് പ്രതികാരമായി രണ്ടുപേരെ കൊന്ന് ജയിലില്‍ പോയവരാണ്.