ബോളിവുഡ് ചലച്ചിത്ര മേഖലയിലെ നിരവധി ആരാധകരുള്ള ബാച്ചിലറാണ് 57കാരനായ സല്‍മാന്‍ ഖാന്‍. അബുദാബിയില്‍ ഐ.ഐ.എഫ്.എയുടെ പ്രചരാണാര്‍ത്ഥം നടത്തിയ വാര്‍ത്താസമ്മേളന വേദിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ സല്‍മാന് നേരിടേണ്ടി വന്ന ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
‘നിങ്ങള്‍ എന്നെ വിവാഹം കഴിക്കുമോ?’ എന്നാണ് റിപ്പോര്‍ട്ടര്‍മാരുടെ ഭാഗത്തുനിന്ന് ഒരു യുവതി ചോദിക്കുന്നത്. ഇതിന് മറുപടിയായി ‘എന്റെ വിവാഹ പ്രായം കഴിഞ്ഞു. ഏകദേശം 20 വര്‍ഷം മുമ്പ് നിങ്ങള്‍ എന്നെ കാണേണ്ടതായിരുന്നു,’ എന്നാണ് താരം പറയുന്നത്.
അതേസമയം, അബുദാബിയില്‍വെച്ച് നടന്ന പരിപാടിക്കിടെ തന്നെ ബോളിവുഡ് നടന്‍ വിക്കി കൗശലിനെ സല്‍മാന്‍ ഖാന്റെ സെക്യൂരിറ്റി തള്ളിമാറ്റുന്നതരത്തിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ആരാധകര്‍ക്കൊപ്പം വിക്കി കൗശല്‍ സെല്‍ഫിയെടുക്കുന്നതിനിടെ സല്‍മാന്‍ അവിടേക്ക് എത്തുകയും സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ നടനെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തുന്നതുമാണ് വീഡിയോയിലുള്ളത്.
ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിക്കി കൗശല്‍ തന്നെ വിഷയത്തില്‍ പ്രതികരണവുമായി എത്തി.
‘ചില വിഷയങ്ങളില്‍ പലപ്പോഴും അനാവശ്യമായ സംസാരങ്ങള്‍ ഉണ്ടാകാറുണ്ട്. അതില്‍ കാര്യമില്ല. കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ വീഡിയോയില്‍ കാണുന്നത് പോലെയല്ല. അതിനെക്കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല,’ എന്നാണ് വിക്കി കൗശല്‍ പറഞ്ഞത്.