ന്യൂദല്‍ഹി: പാര്‍ലമെന്ററി നടപടികളുമായി സഹകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്ന എന്തുവിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.
Dont Miss ‘സര്‍ക്കാര്‍ പ്രതികളെ സഹായിക്കുകയോണോ’; കതിരൂര്‍ മനോജ് കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോടതി
ഏത് സാഹചര്യത്തിലും പാര്‍ലമെന്റ് നടപടികള്‍ കൃത്യമായി നടന്നുപോകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ എന്തും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും ഒരു അഭ്യര്‍ത്ഥന മാത്രേേമയുള്ളൂ. എന്ത് വിഷയമുണ്ടെങ്കിലും അത് പാര്‍ലമെന്റ് നടപടികളെ തടസ്സപ്പെടുത്തിക്കൊണ്ടാവരുതെന്നും സഭയില്‍ പ്രതിപക്ഷം സഹകരിക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി, കാവേരി ജലം തുടങ്ങിയ വിഷങ്ങളില്‍ പ്രതിപക്ഷ ബഹളം ശക്തമായതിനെ തുടര്‍ന്ന് ഇന്നലെ ലോക്‌സഭ പിരിഞ്ഞിരുന്നു. ടി.ഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും ആന്ധ്രപ്രദേശിന് പ്രത്യേക പദവി വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെടുകയായിരുന്നു.
കാവേരി നദീജല പ്രശ്‌നം സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സമിതി രൂപീകരിക്കണമെന്ന് എ.ഐ.എ.ഡി.എം.കെയും ആവശ്യപ്പെട്ടു. എന്നാല്‍ ഉച്ചക്ക് ശേഷം ധനകാര്യ ബില്‍ ചര്‍ച്ചക്കെടുക്കുമെന്ന് സ്പീക്കര്‍ സുമിത്രാമഹാജന്‍ അറിയിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെക്കുകയായിരുന്നു.
തുടര്‍ന്ന് സഭ 12 മണിവരെ നിര്‍ത്തിവെക്കുകയും പ്രതിഷേധം തുടര്‍ന്നതിനാല്‍ സഭ നിര്‍ത്തിവെച്ചതായി അറിയിക്കുകയുമായിരുന്നു.രാജ്യസഭയും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 മണിവരെ നിര്‍ത്തിവെച്ചിരുന്നു.