| Monday, 23rd March 2020, 10:44 pm

കൊവിഡില്‍ കച്ചവടമില്ല; ലുലു മാളിലെ സ്ഥാപനങ്ങള്‍ ഒരുമാസം വാടക നല്‍കേണ്ടെന്ന് യൂസഫലി; നല്‍കുന്നത് 12 കോടിയുടെ ഇളവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് 19 വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് വാടക ഇളവുമായി ലുലു ഗ്രൂപ്പ്. ലുലു മാളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ വാടക ഇളവ് നല്‍കുമെന്ന് ചെയര്‍മാന്‍ എം.എ യൂസഫലി അറിയിച്ചു.

11 കോടിയോളം രൂപയാണ് ഇടപ്പള്ളി ലുലു മാളില്‍നിന്നും വാടകയിനത്തില്‍ ലുലു ഗ്രൂപ്പിന് ഒരു മാസം ലഭിക്കുന്നത്. ഈ തുകയില്‍ ഇളവ് നല്‍കാനാണ് തീരുമാനം.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലുലുവില്‍ വലിയ സാമ്പത്തിക നഷ്ടമാണ് വ്യാപാരികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവാണ് വ്യാപാരികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

യുസഫലിയുടെ ജന്മനാടായ തൃപ്പയാറിലെ വൈമാളിലെ വ്യാപാരികള്‍ക്കും ഒരുമാസത്തെ വാടക ഇളവ് അനുവദിച്ചിട്ടുണ്ട്. ഒരു കോടിയോളമാണ് വൈമാളിലെ വാടക.

We use cookies to give you the best possible experience. Learn more