ന്യൂദല്‍ഹി: ജലന്ധര്‍ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹരജി ആഗസ്റ്റ് അഞ്ചിന് പരിഗണിക്കുമെന്ന് സുപ്രീം കോടതി. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് നല്‍കിയ വിടുതല്‍ ഹരജിയാണ് ഈ മാസം അഞ്ചിന് പരിഗണിക്കുന്നത്.
ജസ്റ്റിസ് എ എസ് ബൊപ്പണ്ണ നേതൃത്വം നല്‍കുന്ന ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുക.
നേരത്തെ കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും താന്‍ നിരപരാധിയാണെന്നും കാണിച്ച് ബിഷപ്പ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ താന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പ്രതികാരമെന്നോണമുണ്ടായതാണ് ഈ കേസ്.
മുമ്പ് കേസില്‍ നിന്ന് ഒഴിവാക്കാന്‍ കേരള ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. വിചാരണ കൂടാതെ തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഹരജി.
എന്നാല്‍ ബിഷപ്പ് വിചാരണ നേരിടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് നിലനില്‍ക്കെല്ലെന്ന ബിഷപ്പിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. കുറ്റപത്രത്തിലെ തെളിവുകള്‍ വിചാരണയ്ക്ക് പര്യാപ്തമാണെന്നാണ് ഹൈക്കോടതി പറഞ്ഞത്.
അധികാരദുര്‍വിനിയോഗം നടത്തി ലൈംഗികപീഡനം, അന്യായമായി തടവില്‍ വയ്ക്കല്‍, ഭീഷണി തുടങ്ങിയവയ്ക്കെതിരായ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളുണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ