| Friday, 6th December 2019, 8:26 pm

'വ്യവസായികള്‍ക്കിടയില്‍ ഭയമില്ല'; രാഹുല്‍ ബജാജിന്റെ വാദത്തെ എതിര്‍ത്തും മോദി സര്‍ക്കാരിനെ വാഴ്ത്തിയും ആര്‍.പി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വ്യവസായികള്‍ക്കിടയില്‍ ഭയാന്തരീക്ഷമില്ലെന്ന് ആര്‍.പി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് ചെയര്‍മാന്‍ സഞ്ജീവ് ഗോയങ്ക.

ബജാജ് ഓട്ടോ ചെയര്‍മാന്‍ രാഹുല്‍ ബജാജിന്റെ വ്യാവസായിക മേഖലയില്‍ ‘ഭയത്തിന്റെ അന്തരീക്ഷമുണ്ട്’ എന്ന പ്രസ്താവനയോട് യോജിപ്പില്ലെന്നും വ്യവസായികള്‍ക്കിടയില്‍ അത്തരത്തിലൊരു ഭയമില്ലെന്നും സഞ്ജീവ് ഗോയങ്ക പറഞ്ഞു.

‘രാഹുല്‍ ബജാജ് പറഞ്ഞതിനോട് എനിക്ക് വിയോജിപ്പുണ്ട്. അദ്ദേഹത്തിന് സ്വന്തം കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാനുള്ള് അര്‍ഹതയുണ്ട്, എനിക്ക് എന്റേത് വ്യക്തമാക്കാനുള്ള അര്‍ഹതയുമുണ്ട്.

എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല, പക്ഷേ അത്തരമൊരു അവസ്ഥയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നു.’ അദ്ദേഹം വ്യക്തമാക്കി.

എന്‍.ഡി.എ സര്‍ക്കാരിനെക്കുറിച്ച് സംസാരിച്ച സഞ്ജീവ് ഗോയങ്ക പറഞ്ഞത് മറ്റേത് സര്‍ക്കാരിനെക്കാളും മോദി സര്‍ക്കാര്‍ സാധാരണക്കാരിലേക്ക് എത്തിച്ചേരുന്നുണ്ടെന്നാണ്. ഘടനാപരമായ മാറ്റം വരുത്താനുള്ള ഇച്ഛാശക്തിയും ദൃഢനിശ്ചയവും താന്‍ എന്‍.ഡി.എ സര്‍ക്കാരില്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായാണ് ഘടനാപരമായ മാറ്റം വരുത്താനുള്ള ഇച്ഛാശക്തിയും ദൃഢനിശ്ചയവും ഞാന്‍ കാണുന്നത്. ആദ്യമായാണ് ഞാന്‍ വിവിധ തലങ്ങളില്‍ മാറ്റങ്ങള്‍ കാണുന്നത്. ഈ സര്‍ക്കാര്‍ തീര്‍ച്ചയായും സാധാരണക്കാരിലേക്ക് എത്തുകയാണ്.”സഞ്ജീവ് ഗോയങ്ക പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഭയപ്പെടുന്നതായി വ്യവസായി  രാഹുല്‍ ബജാജ് നേരത്തെ വിമര്‍ശിച്ചിരുന്നു.

‘മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് ആരെവേണമെങ്കിലും അധിക്ഷേപിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ ഇന്ന് വ്യവസായികള്‍ക്കു പോലും മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കഴിയില്ല.’ എന്നായിരുന്നു രാഹുല്‍ ബജാജ് പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more