| Sunday, 3rd May 2020, 9:47 pm

ആര്‍.എസ്.എസ് നിരോധിക്കണം എന്നതിനോട് യോജിക്കില്ല, അതുപോലെത്തന്നെ ഇക്കാര്യത്തോടുമെന്ന് അഭിഷേക് മനു സിഗ്‌വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായ ബാന്‍ ആര്‍.എസ്.എസ് ഹാഷ്ടാഗിനോട് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിഗ്‌വി. ഹാഷ്ടാഗിനോട് വിയോജിപ്പ് അറിയിച്ച ഇദ്ദേഹം വിവിധ കാഴ്ചപ്പാടുകളോട് കൂടിയ സമൂഹമാണ് ഇന്ത്യയെന്നും പ്രതികരിച്ചു.

നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങളിലടക്കം ഇടപെടുന്ന തീവ്ര ഇടത് നിലപാടുകളും വലത് നിലപാടുകളും ഇന്ത്യയിലുണ്ട്. ഈ രണ്ട് പ്രത്യയശാസ്ത്രങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുന്നത് വിവാദങ്ങളിലേക്ക് നയിക്കുമെന്നും സിഗ്‌വി പറഞ്ഞു.

‘സാമ്പത്തിക വിഷയങ്ങളിലടക്കം ഇടപെടാന്‍ ഇന്ത്യയ്ക്ക് തീവ്ര വലതും തീവ്ര ഇടതും ആവശ്യമുണ്ട്. ഹിന്ദുക്കളും അഹിന്ദുക്കളും ഉള്ളതുപോലെ. അതുകൊണ്ട് ആര്‍.എസ്.എസിനെ നിരോധിക്കേണ്ടതില്ല. നാനാതുറകളില്‍നിന്നുള്ള ജനങ്ങളാണ് ഇന്ത്യയെ ഒരുമിച്ച് നിലനിര്‍ത്തുന്നത് എന്ന് ഓര്‍ക്കണം. #RSS എന്നതിനോട് വിയോജിക്കുന്നു. അതേപോലെത്തന്നെ ആര്‍.എസ്.എസിന്റെ പല കാഴ്ചപ്പാടുകളോടും എനിക്ക് വിയോജിപ്പാണ്’, സിഗ്‌വി ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more