കൊച്ചി: ഷെയ്ന്‍ നിഗം നായകനാകുന്ന കുര്‍ബാനിയും വെയിലും ഉപേക്ഷിക്കാനുള്ള തീരുമാനം നിര്‍മ്മാതാക്കളുടെ സംഘടന പിന്‍വലിക്കണമെന്ന് ഡയറക്ടേഴ്‌സ് യൂണിയന്‍. ഇതുസംബന്ധിച്ച കത്ത് യൂണിയന്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷ(ഫെഫ്ക)നു കൈമാറി.
ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്തുനിന്ന് മര്യാദകേടുണ്ടായിട്ടുണ്ട്. നടനെ തിരുത്താന്‍ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ബാധ്യതയുണ്ടെന്നും അതിനുളള അവസരം നല്‍കണമെന്നും ഡയറക്ടേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം, ഷെയ്‌നിനെ വിലക്കിയ വിഷയത്തില്‍ സമവായ ചര്‍ച്ചകള്‍ വേണമെന്നാവശ്യപ്പെട്ട് ഫെഫ്ക അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കും പ്രോഡ്യൂസേഴ്‌സ് അസോസിയേഷനും കത്ത് നല്‍കും.
ഇക്കാര്യത്തില്‍ ഈ മാസം അഞ്ചിന് സമവായ ചര്‍ച്ചകള്‍ നടത്തുന്നതും പരിഗണനയിലുണ്ട്. ആദ്യം അമ്മ പ്രതിനിധികള്‍ ഷെയ്‌നുമായി പ്രാഥമിക ചര്‍ച്ച നടത്തും. ഇതിനുശേഷമാകും മറ്റ് സംഘടനകളുമായുളള ഒത്തുതീര്‍പ്പ് ചര്‍ച്ചയെന്നാണ് വിവരം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം, സിനിമയില്‍ ലഹരി ആരോപണം ഉന്നയിച്ച നിര്‍മാതാക്കള്‍ തെളിവ് കൈമാറണമെന്നും സിനിമാമേഖലയെ ആകെ പുകമറയില്‍ നിര്‍ത്തരുതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പക്വതയോടെയുള്ള സമീപനമാണ് സ്വീകരിച്ചതെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.