'സുഡാനി ഫ്രം നൈജീരിയ'ക്ക് പുരസ്‌കാരങ്ങള്‍ അവസാനിക്കുന്നില്ല; മാക്ട സദാനന്ദ അവാര്‍ഡ് സക്കരിയ മുഹമ്മദിന്
Malayalam Cinema
'സുഡാനി ഫ്രം നൈജീരിയ'ക്ക് പുരസ്‌കാരങ്ങള്‍ അവസാനിക്കുന്നില്ല; മാക്ട സദാനന്ദ അവാര്‍ഡ് സക്കരിയ മുഹമ്മദിന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st November 2019, 9:15 am

മലയാള സിനിമയിലെ ടെക്‌നീഷ്യന്മാരുടെ സംഘടനായ മാക്ടയുടെ സദാനന്ദ പുരസ്‌കാരം സംവിധായകന്‍ സക്കരിയ മുഹമ്മദിന്. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടുന്ന വ്യക്തിക്ക് മാക്ട നല്‍കുന്ന പുരസ്‌കാരമാണിത്.

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രമാണ് സക്കരിയയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പതിനായിരത്തിയൊന്ന് രൂപയും മെമെന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫുട്‌ബോളിന്റെയും കുടിയേറ്റത്തിന്റെയും കഥ പറഞ്ഞ ഈ ചിത്രത്തിലൂടെ 2018 ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡും മികച്ച കലാമൂല്യവും ജനപ്രിയവുമായ സിനിമക്കുള്ള പ്രത്യേക പുരസ്‌കാരവും സക്കറിയ മുഹമ്മദിന് ലഭിച്ചു.

സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെതന്നെ മലയാളികളുടെ മനസില്‍ ഇടംനേടിയ ആളാണ് സക്കരിയ. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഇതിനകംതന്നെ സക്കരിയയെ തേടിയെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മാക്ടയുടെ വിമെന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. ശ്രീലങ്കന്‍ സിനിമാതാരവും സംവിധായകയുമായ മാലിനി ഫൊന്‍സേകയാണ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തുന്നത്. സുഡാനീസ് ഈജിപ്ഷ്യന്‍ സംവിധായക മാവോസീനിന്റെ ഖാര്‍തൂം ഓഫ് സെഡ് എന്ന ഡോക്യുമെന്ററിയാണ് ഉദ്ഘാടന ചിത്രം.