മലയാള സിനിമയില്‍ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് വി.എം. വിനു. പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ് കണ്ടക്ടര്‍, മയിലാട്ടം, യെസ് യുവര്‍ ഓണര്‍ തുടങ്ങി ഒരുപാട് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ മലയാളത്തില്‍ പിറന്നിട്ടുണ്ട്.
ഇപ്പോള്‍ താന്‍ സംവിധാനം ചെയ്ത ‘ബാലേട്ടന്‍’ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് വി.എം. വിനു. തന്റെ യൂട്യൂബ് ചാനലിലെ പ്രതിവാരപരിപാടിയായ ഫ്‌ളാഷ്‌കട്ട്‌സിലൂടെയായിരുന്നു വിനു സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ബാലേട്ടന്‍ എന്ന ചിത്രത്തിലെ ‘കറുകറുകറുത്തൊരു പെണ്ണാണ്’ എന്ന് തുടങ്ങുന്ന പാട്ട് സിനിമയിലെ നായകനായ മോഹന്‍ലാലിനെക്കൊണ്ട് പാടിപ്പിച്ചതിന്റെ അനുഭവമാണ് സംവിധായകന്‍ പറയുന്നത്.
”ഞാന്‍ ജയചന്ദ്രനോട് പറഞ്ഞു, ഒരു പാട്ട് ഈ സിനിമയില്‍ എനിക്ക് മോഹന്‍ലാലിനെക്കൊണ്ട് പാടിക്കണം. അപ്പൊ ജയചന്ദ്രന്‍ പറഞ്ഞു, നല്ലതാണ് മോഹന്‍ലാല്‍ ഈസിയായിട്ട് പാടും എന്ന്,” വിനു പറഞ്ഞു.
പിന്നീട് പാട്ട് പാടാന്‍ ആവശ്യപ്പട്ടുകൊണ്ട് ആദ്യം മോഹന്‍ലാലിനെ വിളിച്ചപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെന്നും തന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് പിന്നീട് പാടിയതെന്നും സംവിധായകന്‍ വീഡിയോയില്‍ പറയുന്നുണ്ട്.
”ഞാന്‍ ലാല്‍ജിയെ വിളിച്ചിട്ട് പറഞ്ഞു. ഞാന്‍ എന്തിനാ പാടുന്നത്, ശ്രീക്കുട്ടന്‍ (എം.ജി. ശ്രീകുമാര്‍) പാടട്ടെ, അതല്ലേ നല്ലത് എന്നായിരുന്നു ലാലിന്റെ മറുപടി. പറ്റില്ല എന്റെ സിനിമയില്‍ നായകന്‍ പാടണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടെന്നായി ഞാന്‍,” മോഹന്‍ലാല്‍ ഒടുവില്‍ പാടാന്‍ സമ്മതിച്ചതിനെക്കുറിച്ച് വിനു പറഞ്ഞു.
സ്റ്റുഡിയോയില്‍ മോഹന്‍ലാല്‍ എത്തി പാട്ട് പാടിയതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. രണ്ട് മണിക്കൂര്‍ മാത്രമാണ് റെക്കോര്‍ഡിങ്ങിന് വേണ്ടി വന്നതെന്നും ലാല്‍ പാടിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും വിനു പറയുന്നു.
”ജയചന്ദ്രന്‍ സ്റ്റുഡിയോയിലിരുന്ന് ലാല്‍ജിക്ക് ട്യൂണ്‍ പാടിക്കൊടുത്തു. ട്രാക്കും കേള്‍പ്പിച്ചു. രണ്ട് പ്രാവശ്യം കേട്ടപ്പോഴേക്കും നമുക്ക് എടുക്കാം അല്ലേ എന്ന് ലാല്‍ പറഞ്ഞു. ഞങ്ങള്‍ അത്ഭുതപ്പെട്ടു പോയി.
സിറ്റുവേഷന്‍ ഞാന്‍ പറഞ്ഞു കൊടുത്തു. അങ്ങനെ ലാല്‍ജി പാടാന്‍ തുടങ്ങി. അത്ഭുതപ്പെടുത്തിക്കൊ ണ്ട് രണ്ട് മണിക്കൂര്‍ കൊണ്ട് അദ്ദേഹം പാടിത്തീര്‍ത്തു.
എന്ത് രസകരമായിട്ടാണ് അദ്ദേഹം പാടിയത്. എന്നിട്ടും പുള്ളി ചെറിയ കറക്ഷന്‍സ് വരുത്തുകയായിരുന്നു. എല്ലാവര്‍ക്കും അത് ഇഷ്ടപ്പെട്ടു,” വിനു കൂട്ടിച്ചേര്‍ത്തു.
നാല് ഗാനങ്ങളാണ് സിനിമയിലുള്ളത്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയത് എം. ജയചന്ദ്രനായിരുന്നു.
2003ല്‍ പുറത്തിറങ്ങിയ ബാലേട്ടന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന് പുറമെ നെടുമുടി വേണു, ദേവയാനി, സുധ, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അസോകന്‍, ഇന്ദ്രന്‍സ്, സുധീഷ്, റിയാസ് ഖാന്‍, നിത്യ ദാസ് എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിച്ചിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Director VM Vinu about Mohanlal’s singing in movie Balettan