കൊച്ചി: പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ ചരിത്രം പറയുന്ന വിനയന് ചിത്രം പത്തൊമ്പതാം നുറ്റാണ്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. നവോത്ഥാന നായകന് ആറാട്ടുപുഴ വേലായുധ പണിക്കര്‍, കായംകുളം കൊച്ചുണ്ണി, തുടങ്ങിയ കഥാപാത്രങ്ങള്‍ അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്.
ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തി സംവിധായകന് വിനയന് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കന്നഡ ചിത്രം മുകില്‍ പെട്ട എന്ന ചിത്രത്തിലൂടെ പ്രശസ്തയായ കയാദു ലോഹറാണ് നായിക. ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഫേസ്ബുക്കില്‍ പങ്കു വെച്ചിട്ടുണ്ട്.
സിജു വില്‍സണ്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. കഥാപാത്രത്തിനായി സിജു വില്‍സണ്‍ കഴിഞ്ഞ ആറുമാസമായി കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നു എന്ന സന്തോഷ വാര്‍ത്ത പ്രിയ സുഹ്യത്തുക്കളെ അറിയിക്കട്ടെ. അതിലേറെ എന്നെ സന്തോഷിപ്പിക്കുന്നത് മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വില്‍സണ്‍ എന്ന നായകനേയും, കയാദു എന്ന നായികയേയും അഭിമാനത്തോടെ സമ്മാനിക്കാന്‍ കഴിയും എന്ന ഉറച്ച പ്രതീക്ഷയാണ്. ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററും ഇതോടൊപ്പം ഷെയര്‍ ചെയ്യുന്നു. നിങ്ങളുടെ ഏവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക