സജു വില്‍സണെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് അവസാനിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തിരുവിതാംകൂറിലെ ഇതിഹാസ തുല്യനായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രീകരണത്തിന്റെ വിശേഷങ്ങളും സ്റ്റില്ലുകളും, ലൊക്കേഷന്‍ ചിത്രങ്ങളും കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകളും വിനയന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നതും പതിവായിരുന്നു.
ഇപ്പോഴിതാ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അറ്റ്‌മോസ് മിക്‌സിങ് പൂര്‍ത്തിയായായെന്നും അടുത്ത ദിവസങ്ങളില്‍ തന്നെ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്യുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് വിനയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിനയന്റെ പ്രതികരണം.
‘പുതിയ ട്രെയിലറും റിലീസിന് മുന്‍പായി നിങ്ങളുടെ മുന്നിലെത്തും. ഈ ചിത്രത്തില്‍ സിജു വിത്സണ്‍ എന്ന യുവനായകന്റെ ആക്ഷന്‍ രംഗങ്ങളും അഭിനയവും പ്രേക്ഷകര്‍ ഇഷ്ടപ്പെടും ചര്‍ച്ച ചെയ്യപ്പെടും എന്നു ഞാന്‍ വിശ്വസിക്കുന്നു.
സിജുവിനോടൊപ്പം അനുപ് മേനോനും ചെമ്പന്‍ വിനോദും, സുരേഷ് കൃഷ്ണയും, ഇന്ദ്രന്‍സും, സുദേവ് നായരും അടങ്ങിയ അന്‍പതോളം പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഷാജികുമാറും, വിവേക് ഹര്‍ഷനും, സന്തോഷ് നാരായണനും,എം ജയചന്ദ്രനും, അജയന്‍ ചാലിശ്ശേരിയും, എന്‍.എം. ബാദുഷയും, പട്ടണം റഷീദും, ധന്യാ ബാലകൃഷ്ണനും സുപ്രീം സുന്ദറും അടങ്ങിയ പ്രഗത്ഭരായ സാങ്കേതിക പ്രവര്‍ത്തകരുടെ ഒരു വലിയ നിര എന്നോടൊപ്പം ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നു.
ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന, നവോത്ഥാന നായകനായ ധീര സാഹസികന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ഈ ചരിത്ര സിനിമ എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. എല്ലാ സുഹൃത്തുക്കളുടെയും സപ്പോര്‍ട്ട് ഉണ്ടാകുമല്ലോ,’ എന്നാണ് വിനയന്‍ പറഞ്ഞത്.
അതേസമയം, വിനയന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ-ഷാജി കുമാര്‍, സംഗീതം-എം.ജയചന്ദ്രന്‍. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.
CONTENT HIGHLIGHTS: Director Vinayan has announced Pathonpatham Nootandu release date will be announced in the next few days