| Monday, 23rd October 2023, 12:47 pm

ജീവിതകാലം മുഴുവന്‍ ഒരു അച്ചടക്കവും ഇല്ലാതെ ജീവിച്ച നടനാണ് അദ്ദേഹം: വിജി തമ്പി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച് ശ്രദ്ധേയനായ സംവിധായകനാണ് വിജി തമ്പി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരവിനൊരുങ്ങുകയാണ് അദ്ദേഹം. ഒരു സമയത്ത് സിനിമാ മേഖലയിൽ സജീവമായിരുന്ന വിജി തമ്പി നിലവിൽ സംഘടന പ്രവർത്തനങ്ങളിലാണ് കൂടുതലും പ്രവർത്തിക്കുന്നത്.

ജീവിതത്തിൽ വന്ന മാറ്റങ്ങൾ തന്റെ വ്യക്തിത്വത്തിലും കാണാൻ സാധിക്കുമെന്നാണ് വിജി തമ്പി പറയുന്നത്.

‘രാവിലെ എഴുന്നേറ്റ് ജപവും കാര്യങ്ങളുമെല്ലാം കഴിഞ്ഞാണ് തന്റെ ഒരു ദിവസം ആരംഭിക്കുകയെന്ന് പറയുന്ന വിജി തമ്പി അത് പലർക്കും പലതരത്തിൽ ആണെന്നും മധു സാർ അതിന് വലിയ ഉദാഹരണമാണെന്നും കൂട്ടിച്ചേർത്തു.

‘ജീവിതകാലം മുഴുവൻ ഒരു അച്ചടക്കവും
ഇല്ലാതെ ജീവിച്ച ആളാണ് മധു സാർ,’ വിജി തമ്പി പറയുന്നു.
കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്വാഭാവികമായ നമ്മുടെ ഒരു കാര്യങ്ങളും മൂടി വെക്കാൻ പാടില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. എന്തെന്നാൽ നമുക്ക് ഓരോരുത്തർക്കും വ്യത്യസ്ത സ്വഭാവങ്ങളായിരിക്കും. ഉദാഹരണമായി മധു സാറിനെ കുറിച്ച് പറയുകയാണെങ്കിൽ, അദ്ദേഹം ജീവിതകാലം മുഴുവൻ ഒരു അച്ചടക്കവും ഇല്ലാതെ ജീവിച്ച ആളാണ്.

ഈ തൊണ്ണൂറാം വയസ്സിൽ നവതി കഴിഞ്ഞിട്ടും അദ്ദേഹം ആരോഗ്യവാനായി ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്നു. ജീവിതത്തിൽ ഒരുപാട് നിയന്ത്രണങ്ങളെല്ലാം വരുത്തി അനുസരണയോടെ ജീവിച്ച ഒരുപാടാളുകളെ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ മധു സാർ അങ്ങനെയല്ല.

അദ്ദേഹത്തിന്റെ മനസ് നല്ലതായത് കൊണ്ടാണ് ഇപ്പോഴും ഇങ്ങനെ നിലനിൽക്കുന്നത്. മനസെന്താണോ പറയുന്നത് നമുക്ക് ഇഷ്ടമാണെങ്കിൽ അത് ചെയുക. അദ്ദേഹത്തിന്റെ അഭിപ്രായവും അങ്ങനെ തന്നെയാണ്. നമുക്ക് തോന്നുന്നത് നമ്മൾ ചെയ്യുക.
പലരും അതിരാവിലെ ഏഴര വെളുപ്പിന് ഉണരുന്നതല്ലേ ആരോഗ്യത്തിന്റെ ലക്ഷണമെന്ന് മധു സാറോട് ചോദിച്ചിട്ടുണ്ട്. അവരോട് അദ്ദേഹം പറയുന്ന മറുപടി ‘അതി രാവിലെ ഏഴര വെളുപ്പിനല്ലേ കിളികൾ ഉണരാറ്. അവരാണ് എല്ലാവരേക്കാൾ മുൻപ് ഉണരുന്നത്. എന്നിട്ട് ഈ കിളികൾക്കൊക്കെ എത്ര ആയുസ്സുണ്ട്.

രാത്രി മുഴുവൻ അധ്വാനിച്ച് പകൽ മുഴുവൻ കിടന്നുറങ്ങുന്നവനാണ് സിംഹം. സിംഹമാണ് കാട്ടിലെ രാജാവ്. ഞാൻ സിംഹത്തെയാണ് ഇഷ്ടപ്പെടുന്നത്, എന്നാണ് മധു സാർ പറയുന്നത്.

അതാണ് അദ്ദേഹത്തിന്റെ രീതി. പക്ഷെ ഞാൻ അങ്ങനെയല്ല. ഞാൻ എന്നും അതിരാവിലെ ഉണരുന്ന ഒരാളാണ്. എല്ലാവർക്കും അവരുടേതായ അഭിപ്രായമായിരിക്കുമല്ലോ,’വിജി തമ്പി പറയുന്നു.

Content Highlight: Director Viji Thambi Talk About Actor  Madhu

We use cookies to give you the best possible experience. Learn more