| Friday, 14th April 2023, 3:48 pm

ആ പാട്ടിലെ വരി ഇപ്പോള്‍ ഉള്ളത് പോലെയായിരുന്നില്ല, 'ഫിഗര്‍' മോശം ഉപയോഗമാണെന്ന് നയന്‍ പറഞ്ഞത് കൊണ്ടാണ് മാറ്റിയത്: വിഘ്‌നേഷ് ശിവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഘ്‌നേഷ് ശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാത്തുവാക്കുള്ളെ രണ്ടു കാതല്‍. നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മിച്ച സിനിമ കമേഴ്ഷ്യല്‍ സക്‌സായിരുന്നു.

ചിത്രത്തിലെ ഡിപ്പം ഡിപ്പം എന്ന പാട്ടിലെ ആദ്യ വരി വേറെയായിരുന്നെന്നും നയന്‍താര പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഉള്ള രീതിയിലേക്ക് മാറ്റിയതെന്നും പറയുകയാണ് വിഘ്‌നേഷ്.

‘നാന്‍ ഒരു ഫിഗറെ നേത്ത് പാത്ത്’ എന്നായിരുന്നു ആദ്യത്തെ വരിയെന്നും ഫിഗര്‍ എന്ന് പറയുന്നത് തെറ്റാണെന്ന് നയന്‍താര പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വരി മാറ്റി എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് വിഘ്‌നേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ജീവിതത്തില്‍ മാത്രമല്ല ഞങ്ങള്‍ ഒരുമിച്ച് തന്നെയാണ് ബിസിനസും കൊണ്ടുപോകുന്നത്. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കേള്‍ക്കാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. അവള്‍ പറയുന്നത് ഞാനും ഞാന്‍ പറയുന്നത് അവളും സമയമെടുത്ത് കേള്‍ക്കും.

വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ വാദങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷെ പ്രൊഫഷണല്‍ സ്‌പേസില്‍ ഞങ്ങള്‍ തമ്മില്‍ അതുണ്ടാവാറില്ല. അവള്‍ വളരെ സെന്‍സിബിളും അനുഭവങ്ങളുമുള്ള വ്യക്തിയുമാണ്.

‘കാത്തുവാക്കുള്ളെ രണ്ടു കാതല്‍’ എന്ന സിനിമയില്‍ ഒരു പാട്ടുണ്ട് ഡിപ്പം ഡിപ്പം. ആ പാട്ടിന്റെ ഫസ്റ്റ് ലൈന്‍ ഇപ്പോള്‍ ഉള്ളത് പോലെയായിരുന്നില്ല ആദ്യം പ്ലാന്‍ ചെയ്തത്.

നാന്‍ ഒരു ഫിഗറെ നേത്ത് പാത്തെ… പാത്തെ ഉടനെ പഞ്ചറാനെ എന്നായിരുന്നു ആദ്യം എഴുതിയത്. അതിന് ശേഷം നയന്‍ വന്ന് അങ്ങനെ വരി വേണ്ടെന്ന് പറഞ്ഞു. ഫസ്റ്റ് ലൈന്‍ കറക്ട് അല്ലെന്നും ഫിഗര്‍ എന്നൊക്കെ പറയുന്നത് മോശം യൂസേജ് ആണെന്നും വേറെ എന്തെങ്കിലും ആലോചിച്ച് വരി മാറ്റാന്‍ എന്നോട് പറഞ്ഞു.

അപ്പോഴാണ് ശരി ഓക്കെ മാറ്റാമെന്ന് പറഞ്ഞ് ഞാന്‍ ഇപ്പോള്‍ ഉള്ളത് പോലെ ഹംസമാ.. അഴകാ.. ഒരു പൊണ്ണെ പാത്തെ… പാത്ത ഉടനെ പഞ്ചറാനേ എന്നാക്കിയത്. ഇത്തരത്തിലുള്ള കറക്ഷനുകളൊക്കെ നയന്‍ പറഞ്ഞു തരാറുണ്ട്,” വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.

content highlight: director vighnesh sivan about Kaathuvaakula Rendu Kaadhal 

We use cookies to give you the best possible experience. Learn more