തിയേറ്ററില്‍ ആവേശഭരിതനായ വിജയ്‌യുടെ ചിത്രം പോസ്റ്റ് ചെയ്ത് സംവിധായകന്‍ വെങ്കട്ട് പ്രഭു. ദി ഇക്വിലൈസര്‍ 3 എന്ന ചിത്രത്തില്‍ നടന്‍ ഡെന്‍സല്‍ വാഷിംഗ്ടണെ കണ്ടാണ് വിജയ് ഇരുകൈകളും ഉയര്‍ത്തിയത്. ഈ നിമിഷമാണ് വെങ്കട്ട് പ്രഭു ക്യാമറയിലാക്കിയത്.
‘ആദ്യമായി ദളപതി വിജയ് അണ്ണന്റെ ഫാന്‍ബോയ് മൊമെന്റ് ഞാന്‍ പകര്‍ത്തിയിരിക്കുന്നു,’ എന്നാണ് ചിത്രം എക്‌സില്‍ പങ്കുവെച്ചുകൊണ്ട് വെങ്കട്ട് പ്രഭു കുറിച്ചത്.
അന്റോയിന്‍ ഫുക്വാ സംവിധാനം ചെയ്ത ഇക്വിലൈസര്‍ 3 സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ് ചെയ്തത്. റിലീസ് ദിനത്തില്‍ തന്നെയാണ് വിജയ് ചിത്രം കണ്ടതും.
വിജയ്‌യും വെങ്കട്ട് പ്രഭുവും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദളപതി 68. വമ്പന്‍ താരനിര അണിനിരക്കുമെന്ന് കരുതുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ഇരുവരും ഒന്നിക്കുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷനാണോ എന്ന സംശയവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ചിത്രത്തില്‍ വിജയ്‌യുടെ സഹോദരനായി വേഷമിടുക ജയ് ആയിരിക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
For the first ever time!!! I captured our #Thalapathy @actorvijay na’s fan boy moment!!! #denzelwashington #Equalizer3 #fdfs #LA #Thalapathy68 @archanakalpathi pic.twitter.com/lbZhamkEXM
— venkat prabhu (@vp_offl) September 2, 2023
നേരത്തെ ഭഗവതി എന്ന ഒരു ചിത്രത്തിലും വിജയ്‌ക്കൊപ്പം ജയ് ഉണ്ടായിരുന്നു. ടീ സീരീസാണ് വിജയ് നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് നേടിയിരിക്കുതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലിയോ ആണ് വിജയ്‌യുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. ഗോകുലം മൂവീസാണ് ലിയോ കേരളത്തില്‍ വിതരണം ചെയ്യുന്നത്.
Content Highlight: Director Venkat Prabhu posted a picture of an excited Vijay in the theatre