|

ഇതാദ്യമായിട്ടൊന്നുമല്ല, ഇതിന് മുമ്പേയും ഉണ്ടായിട്ടുണ്ട്; അന്ന ബെന്നിനെ ട്രോളി ഇന്ദ്രജിത്തും വൈശാഖും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ദ്രജിത്ത്, അന്ന ബെന്‍, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് അണിയിച്ചൊരുക്കിയ ത്രില്ലര്‍ ചിത്രം നൈറ്റ് ഡ്രൈവ് നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ നായികയായ അന്ന ബെന്നിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വൈശാഖും ഇന്ദ്രജിത്തും. ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷന്റെ സമയത്താണ് ഇരുവരും ചേര്‍ന്ന് അന്ന ബെന്നിനെ കളിയാക്കുന്നത്.

ഇതാദ്യമായാണ് അന്ന ബെന്‍ ഡ്രൈവ് ചെയ്ത് വരുന്നതെന്നായിരുന്നു വൈശാഖ് പറഞ്ഞത്. ‘അതെ അതും നൈറ്റ് ഡ്രൈവ്’ എന്നും പറഞ്ഞ് ഇന്ദ്രജിത് അതേറ്റുപിടിക്കുകയായിരുന്നു.

‘ആദ്യമായിട്ടൊന്നുമല്ല, എന്റെ ദൈവമേ’ എന്നായിരുന്നു അന്നയുടെ പ്രതികരണം. താന്‍ ആദ്യമായല്ല ഡ്രൈവ് ചെയ്യുന്നതെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാനുള്ള അന്നയുടെ എക്‌സ്പ്രഷനും വൈശാഖിന്റെയും ഇന്ദ്രജിത്തിന്റെയും ട്രോള്‍ കൂടി ആയതോടെ കൂട്ടച്ചിരി പരക്കുകയായിരുന്നു.

മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. ടിപ്പിക്കല്‍ വൈശാഖ് സിനിമകളില്‍ നിന്നും മാറി ഒരു രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം സഞ്ചരിക്കുന്നത്.

ചിത്രം ഒരു ത്രില്ലറാണെന്നും എന്നാല്‍ ഡാര്‍ക്ക് ത്രില്ലര്‍ അല്ലായെന്നുമായിരുന്നു ചിത്രത്തെ കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞത്.

ഇന്ദ്രജിത്ത്, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവര്‍ക്ക് പുറമെ കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, സോഹന്‍ സീനുലാല്‍, ശ്രീവിദ്യ, കൈലാഷ്, അലക്‌സാണ്ടര്‍ പ്രശാന്ത്, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിലാഷ് പിള്ള രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം പ്രിയ വേണുവും നീറ്റാ പിന്റോയും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണവും സുനില്‍ എസ്. പിള്ള എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. രഞ്ജിന്‍ രാജ് ആണ് സംഗീതം.

Content Highlight: Director Vaishak And Indrajith makes fun of Anna Ben