നടി മഞ്ജു വാര്യര്‍ക്കൊപ്പമുള്ള തന്റെ സിനിമാ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍. മഞ്ജുവിനെ നായികയാക്കി സംവിധാനം ചെയ്ത കണ്ണെഴുതിപ്പൊട്ടുംതൊട്ട് എന്ന സിനിമയിലെ മഞ്ജുവിന്റെ പെര്‍ഫോമന്‍സിനെ കുറിച്ചാണ് ടി.കെ രാജീവ് കുമാര്‍ പറയുന്നത്.
അഭിനയിക്കാന്‍ വരുമ്പോള്‍ ഒരു കാര്യം മാത്രമേ മഞ്ജു ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും സീന്‍ വിവരിക്കുമ്പോള്‍ വിശദമായി പറഞ്ഞുകൊടുക്കണമെന്നതായിരുന്നു അതെന്നും രാജീവ് കുമാര്‍ പറയുന്നു.
തന്റെ മനസിലെന്താണോ ഉള്ളത് അത് കൃത്യമായി വായിച്ചെടുക്കാന്‍ മഞ്ജുവിന് സാധിച്ചെന്നും പലപ്പോഴും കട്ട് പറയാന്‍ വരെ താന്‍ മറന്നുപോയെന്നും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ടി.കെ രാജീവ് കുമാര്‍ പറയുന്നു.
മഞ്ജുവാര്യര്‍ എന്ന ഒറ്റനടിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സിനിമയുടെ പ്രാരംഭഘട്ട ജോലികള്‍ തങ്ങള്‍ തുടങ്ങിയതെന്നും മഞ്ജു നോ പറഞ്ഞാല്‍ ആ സിനിമ തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും രാജീവ് കുമാര്‍ പറയുന്നു.
‘അച്ഛന്റേയും അമ്മയുടേയും മുന്നില്‍ വെച്ചാണ് മഞ്ജു കഥ കേട്ടത്. കഥ പറയുമ്പോള്‍ മഞ്ജുവിന്റെ അച്ഛന്റേയും അമ്മയുടേയും മുഖം മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവരെന്താണ് പറയാനുദ്ദേശിക്കുന്നത് എന്ന് നേരത്തെ മനസിലാക്കിയ മഞ്ജു നമുക്ക് പുറത്തിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ പുറത്തേക്ക് കൊണ്ടുപോയി.
കഥ കേട്ട് മഞ്ജു എന്നോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ, ‘ ചേട്ടാ ഈ സിനിമയില്‍ നഗ്‌നത ഉണ്ടോ? ഇല്ല എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ആവേശത്തോടെ മഞ്ജു സിനിമ ചെയ്യാന്‍ സമ്മതം മൂളി. ആ പ്രായത്തില്‍ ഇത്തരത്തിലൊരു കഥ കേള്‍ക്കുമ്പോള്‍ അത് സമഗ്രമായി പരിശോധിക്കാനുള്ള അപാരമായ ഒരു ഉള്‍ക്കാഴ്ച മഞ്ജുവിനുണ്ട്. അതെന്നെ അത്ഭുതപ്പെടുത്തി.
സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ താന്‍ ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ മടങ്ങായാണ് മഞ്ജു കഥാപാത്രത്തെ തിരിച്ചുതന്നതെന്നും രാജീവ് കുമാര്‍ പറഞ്ഞു.
മഞ്ജുവിന്റെ കരിയറിലെ തന്നെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍പില്‍ നില്‍ക്കുന്ന ചിത്രമാണ് കണ്ണെഴുതിപൊട്ടുംതൊട്ട്. ചിത്രത്തിലെ അഭിനയത്തിന് 1999ല്‍ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Director TK Rajeev Kumar About Manju Warrier