| Saturday, 7th October 2023, 12:53 pm

താഴ്ന്ന ജാതിക്കാരനായ ഞാന്‍ ഒരു ഉയര്‍ന്ന ജാതിക്കാരന്റെ കുടുംബത്തിലെ അംഗമാകും എന്ന ഘട്ടത്തിലാണ് ജാതി വര്‍ക്കാവുന്നത്: ടിനു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ ശിഷ്യനായി കടന്നു വന്ന് ആശാനെ പോലെ തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു രീതിയുണ്ടാക്കിയെടുത്ത സംവിധായകനാണ് ടിനു പാപ്പച്ചൻ. ആദ്യ സിനിമയായ സ്വാതന്ത്ര്യം അർദ്ധരാത്രിയും അജഗജാന്തരവുമുണ്ടാക്കിയ വലിയ ഇംപാക്ട് തന്നെയായിരുന്നു മൂന്നാമത്തെ സിനിമയായ ചാവേറിലും പ്രേക്ഷകർക്കുണ്ടായിരുന്ന പ്രതീക്ഷ.

കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് പെപ്പേ തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബാക്കിയെല്ലാ സമയത്തും എല്ലാവരും ഒരുപോലെയാണ് എന്നൊക്കെ പുരോഗമനം പറയുമെന്നും പക്ഷേ അവർ നമ്മളുടെ കുടുംബത്തിൽ ഒരാളാവും എന്ന് പറയുന്നിടത്താണ് ജാതി ഏറ്റവും വർക്ക് ആവുന്നതെന്നാമാണ് ടിനു പാപ്പച്ചൻ പറയുന്നത്. ബിഹൈന്റ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടിനു. മുൻപും മലയാളത്തിൽ വന്നിട്ടുള്ള രാഷ്ട്രീയ കൊലപാതകമെന്ന ഇതിവൃത്തമാണ് ചാവേറിലും ഉപയോഗിച്ചിരിക്കുന്നത്.

‘പരിയേറും പെരുമാൾ എന്നെ വല്ലാതെ ഹോണ്ട് ചെയ്ത സിനിമയായിരുന്നു. അതൊരു മാസ്റ്റർ പീസ് ആണ്.

സിനിമയിൽ ചില സ്ഥലങ്ങളിൽ സ്പൂൺ ഫീഡിങ് അത്യാവശ്യമാണ്. പരിയേറും പെരുമാളും മാമന്നനും ചാവേറുമെല്ലാം പറഞ്ഞിരിക്കുന്ന ജാതി പൊളിറ്റിക്സ് കാലങ്ങളായി അഡ്രസ്സ് ചെയ്യപ്പെടുകയും പെടാതിരിക്കുകയും ചെയ്യുന്ന ഒന്നാണ്. നമ്മുടെ സിനിമയിൽ വില്ലൻ ആരാണെന്ന് കാണിക്കുന്നില്ല, അയാൾക്ക് രൂപമില്ല ശബ്‌ദം മാത്രമേയുള്ളൂ.

താഴ്ന്ന ജാതിക്കാരനായ ഞാന്‍ ഒരു ഉയര്‍ന്ന ജാതിക്കാരന്റെ കുടുംബത്തിൽ അംഗമാകും എന്ന ഘട്ടത്തിലുള്ള ചിന്തയിലാണ് ജാതി മെക്കാനിസം ഏറ്റവും കൂടുതൽ വർക്ക്‌ ആവുന്നത്. അതാണ് ചാവേറിലും പറയുന്ന രാഷ്ട്രീയം. ബാക്കിയെല്ലാ സമയത്തും എല്ലാവരും ഒരുപോലെയാണ് എന്നൊക്കെ പുരോഗമനം പറയും. പക്ഷേ അവർ നമ്മളുടെ കുടുംബത്തിൽ ഒരാളാവും എന്ന് പറയുന്നിടത്താണ് ജാതി ഏറ്റവും വർക്ക് ആവുന്നത്.


അജഗജാന്തരം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്നിവ പ്രതീക്ഷിച്ച് ചാവേറിന് വരരുത്. അതിൽ നിന്ന് വ്യത്യസ്തമായി വേറൊരു പടം കാണാനുള്ള മൈൻഡ് സെറ്റിൽ വന്നാൽ മാത്രമേ ചാവേർ പ്രേക്ഷകർക്ക് വർക്ക്‌ ആവുകയുള്ളു. അടിപ്പടം ചെയ്യാൻ എനിക്കും ഇഷ്ടമാണ്. ഇനിയും ചെയ്യും. പക്ഷെ എല്ലാ സിനിമയും നമുക്ക് അങ്ങനെ ചെയ്യാൻ പറ്റില്ലല്ലോ,’ ടിനു പറയുന്നു.

സിനിമയിലെ ഭാഷയും രാഷ്ട്രീയവുമെല്ലാം വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന ഈ കാലത്ത് ചാവേർ മുന്നോട്ട് വെക്കുന്ന ആശയം വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. നടൻ ജോയ് മാത്യുവായിരുന്നു ചാവേറിന്റെ കഥ ഒരുക്കിയത്.

Content Highlight : Director Tinu Pappachan Talk About His New Film Chaaver

We use cookies to give you the best possible experience. Learn more