2003ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് മിസ്റ്റര്‍ ബ്രഹ്മചാരി. മോഹന്‍ലാലിന്റെ കഥാപാത്രത്തിനായി ആദ്യം വിചാരിച്ചത് ജയറാമിനെയായിരുന്നുവെന്ന് സംവിധായകന്‍ തുളസി ദാസ്. ആ കഥപാത്രം മോഹന്‍ലാല്‍ ചെയ്താലാണ് നന്നാവുകയെന്ന് തന്റെ ഭാര്യ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ജയറാമിന് പകരം മോഹന്‍ലാലിനെ സമീപിച്ചതെന്നും തുളസിദാസ് പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
”മിസ്റ്റര്‍ ബ്രഹ്മചാരിയുടെ കഥ മനസില്‍ ഉണ്ടായപ്പോള്‍ അത് ആര് ചെയ്യണമെന്ന് വിചാരിച്ചിട്ടില്ലായിരുന്നു. പിന്നെ എന്റെ മനസിലേക്ക് വന്നത് ജയറാമായിരുന്നു. കാരണം ആ സമയത്ത് അദ്ദേഹവുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു.
എന്നാല്‍ അദ്ദേഹത്തിനോട് സിനിമയുടെ കഥ പറയുന്നതിന് മുമ്പ് തന്നെ എന്റെ ഭാര്യ പറഞ്ഞു ഇത് മോഹന്‍ലാല്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന്. ആ സമയത്ത് മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ നമുക്ക് കയ്യെത്താന്‍ പോലും പറ്റാത്തതാണ്. എനിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത വലിയ വലിയ കഥകളും കഥാപാത്രങ്ങളുമാണ് അദ്ദേഹം അന്ന് ചെയ്തത്.