മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ സംവിധാനം ചെയ്തയാളാണ് ടി.എസ് സുരേഷ് ബാബു. മമ്മൂട്ടിയെ നായകനാക്കി സുരേഷ് ബാബു ഒരുക്കിയ കോട്ടയം കുഞ്ഞച്ചന്‍ ഇന്നും ആരാധകരുടെ ഇഷ്ട സിനിമയാണ്. നീണ്ട ഇടവേളക്ക് ശേഷം ഡി.എന്‍.എ എന്ന സിനിമയുമായി സുരേഷ് ബാബു തിരിച്ചുവരികയാണ്.
കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന സമയത്ത് സൂപ്പര്‍ താരങ്ങള്‍ ആരും ഇല്ലാതെ നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത അനുഭവം പങ്കുവെക്കുകയാണ് സുരേഷ് ബാബു. കോട്ടയം കുഞ്ഞച്ചനും, കൂടിക്കാഴ്ചയും സൂപ്പര്‍ഹിറ്റായി നിന്ന സമയത്ത് വില്ലന്മാരായി അഭിനയിക്കുന്നവരെ അണിനിരത്തി ചെയ്ത സിനിമയായിരുന്നു ഉപ്പുകണ്ടം ബ്രദേഴ്‌സെന്ന് സുരേഷ് ബാബു പറഞ്ഞു.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡേറ്റ് കൈയിലുണ്ടായിട്ടും അങ്ങനെയൊരു സിനിമ ചെയ്യുന്നത് എന്തിനാണെന്ന് പലരും തന്നോട് ചോദിച്ചിരുന്നെന്നും തന്റെ കോണ്‍ഫിഡന്‍സിന്റെ പുറത്ത് ചെയ്ത സിനിമയാണ് അതെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. ഡി.എന്‍.എയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വില്ലേജ് ഫോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ബോബു ഇക്കാര്യം പറഞ്ഞത്.
‘കോട്ടയം കുഞ്ഞച്ചനും കൂടിക്കാഴ്ചയും സൂപ്പര്‍ഹിറ്റായി നില്‍ക്കുന്ന സമയത്ത് ഞാന്‍ ചെയ്ത സിനിമയായിരുന്നു ഉപ്പുകണ്ടം ബ്രദേഴ്‌സ്. ആ സമയത്ത് വില്ലന്മാരായി നിന്ന ക്യാപ്റ്റന്‍ രാജു, സുകുമാരന്‍, മോഹന്‍രാജ്, ബാബു ആന്റണി എന്നിവരായിരുന്നു ആ സിനിമയിലെ ലീഡ് റോള്‍. വില്ലനല്ലാത്ത ആള്‍ ജഗദീഷ് മാത്രമായിരുന്നു.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഡേറ്റ് കൈയിലുണ്ടായിരുന്നിട്ടും ഞാന്‍ അങ്ങനെയൊരു സിനിമ ചെയ്ത സമയത്ത് പലരും എന്നെ ഉപദേശിച്ചു. എന്തിനാണ് ഇപ്പോള്‍ ഇങ്ങനെയൊരു റിസ്‌ക് എടുക്കുന്നത്. മമ്മൂട്ടിയെ വെച്ച് തന്നെ പടം ചെയ്തൂടെ എന്ന്. എനിക്ക് എന്റെ മേലെയുള്ള കോണ്‍ഫിഡന്‍സില്‍ ഉണ്ടായ സിനിമയായിരുന്നു ഉപ്പുകണ്ടം ബ്രദേഴ്‌സ്. ആ സിനിമ സൂപ്പര്‍ഹിറ്റായി മാറി,’ സുരേഷ് ബോബു പറഞ്ഞു.
Content Highlight: Director T S Suresh Babu about Uppukandam Brothers movie