| Thursday, 28th June 2018, 10:56 am

പുരസ്‌കാരദാന ചടങ്ങില്‍ നിന്നും മുകേഷിനെ മാറ്റി നിര്‍ത്തി ഇടതുപക്ഷ നിലപാട് ഉയര്‍ത്തി പിടിക്കണം; സാംസ്‌ക്കാരിക മന്ത്രിക്ക് കത്തയച്ച് പുരസ്‌കാര ജേതാവ് ദീപേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.എം.എം.എ സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് പിന്തുണ നല്‍കിയ നടനും ഇടത് എം.എല്‍.എയുമായ മുകേഷിനെതിരെ സാംസ്‌ക്കാരിക മന്ത്രിക്ക് കത്തയച്ച് സംസ്ഥാന പുരസ്‌കാര ജേതാവും സംവിധായകനുമായ ടി. ദീപേഷ്.

തികച്ചും ജനാധിപത്യവിരുദ്ധവും, സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച “അമ്മ” എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന മുകേഷാണ് പരിപാടിയുടെ സ്വാഗത സംഘം ചെയര്‍മാന്‍ എന്ന് അറിയാന്‍ കഴിഞ്ഞെന്നും ഈ പരിപാടിയില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങേണ്ട ഒരാള്‍ എന്ന നിലയില്‍ അതില്‍ വളരെ അധികം മാനസിക പ്രയാസം ഉണ്ടെന്നും ദീപേഷ് പറയുന്നു.


ആക്രമിക്കപ്പെട്ട നടിയുടെ അവസരം നഷ്ടപ്പെടുത്തിയിട്ടില്ല; പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടല്ലെന്നും ദിലീപ്


മാത്രമല്ല, കഴിഞ്ഞ വര്‍ഷം തലശ്ശേരിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അവള്‍ക്കൊപ്പം എന്ന പരിപാടിയാണ് എറ്റവും പ്രധാന വിഷയമായി എടുത്തത്.

ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നല്‍കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം ഇതുവരെ ഇടത് പക്ഷ ജനാധിപത്യ മുന്നണിയും സംസ്ഥാന സര്‍ക്കാറും മുന്നോട്ട് വച്ചിട്ടുള്ള സ്ത്രീപക്ഷ നിലപാടിന് വിരുദ്ധമാവും. അതുകൊണ്ട് തന്നെ മുകേഷിനെ പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയര്‍ത്തി പിടിക്കണമെന്നും മന്ത്രിയ്ക്ക് അയച്ച കത്തില്‍ ദീപേഷ് ആവശ്യപ്പെടുന്നു.


Also Read ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെടുത്തി മോദി നേടുന്നത് വോട്ടുകള്‍; സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്


പ്രിയപ്പെട്ട സാംസ്‌കാരിക മന്ത്രിക്ക്

സാര്‍” ,

2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കൈമാറുന്നതിനെ സംബന്ധിച്ച്

ഈ വര്‍ഷം കൊല്ലത്ത് വെച്ചാണ് അവാര്‍ഡ് കൈമാറുന്നത് എന്നും ശ്രീ മുകേഷാണ് സ്വാഗത സംഘം ചെയര്‍മാനെന്നും അറിയാന്‍ കഴിഞ്ഞു. തികച്ചും ജനാധിപത്യവിരുദ്ധവും, സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അമ്മ എന്ന സഘടനയുടെ തലപ്പത്ത് ഇരിക്കുന്ന ശ്രീ. മുകേഷിന്റെ സ്വാഗതത്തില്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നല്‍കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം ഇതുവരെ ഇടത്പക്ഷ ജനാധിപത്യ മുന്നണിയും” സംസ്ഥാന സര്‍ക്കാറും മുന്നോട്ട് വെച്ചിട്ടുള്ള സ്ത്രീപക്ഷ നിലപാടിന് വിരുദ്ധമാവും.” മാത്രമല്ല പൊതു സമൂഹത്തിന് മുന്‍പില്‍ തെറ്റായ സന്ദേശമായിരിക്കും എത്തുക. ഈ പരിപാടിയില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങേണ്ട ഒരാള്‍ എന്ന നിലയില്‍ വളരെ അധികം മാനസിക പ്രയാസവും ഉണ്ട് – മാത്രമല്ല, കഴിഞ്ഞവര്‍ഷം തലശ്ശേരിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അവള്‍ക്കൊപ്പം എന്ന പരിപാടിയാണ് എറ്റവും പ്രധാന വിഷയമായി എടുത്തത് ” അദേഹത്തെ മാറ്റി നിര്‍ത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയര്‍ത്തി പിടിക്കണമെന്ന് അപേക്ഷിക്കുന്നു

ഒപ്പ്

ദീപേഷ് .ടി
സംവിധായകന്‍

Latest Stories

We use cookies to give you the best possible experience. Learn more