Entertainment
'രാധയായി ആനി ശരിയാവില്ലെടോ, ലോഹി പറഞ്ഞു'; സല്ലാപത്തില്‍ ആനിയെ മാറ്റി മഞ്ജുവിനെ തെരഞ്ഞെടുത്ത കാരണം തുറന്നു പറഞ്ഞ് സുന്ദര്‍ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 16, 10:41 am
Wednesday, 16th December 2020, 4:11 pm

മലയാളികളുടെ പ്രിയനടി മഞ്ജു വാര്യരെ നായികയാക്കി സുന്ദര്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് സല്ലാപം. മഞ്ജുവിന്റെ ആദ്യ ചിത്രവും സല്ലാപമായിരുന്നു.

സല്ലാപത്തില്‍ മഞ്ജു വാര്യരെ നായികയായി തെരഞ്ഞെടുത്തതിനെക്കുറിച്ച് അനുഭവം പങ്കുവെക്കുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ സുന്ദര്‍ദാസ്. സല്ലാപത്തില്‍ നായികയായി താന്‍ ആദ്യം തീരുമാനിച്ചിരുന്നത് ആനിയെ ആയിരുന്നുവെന്നും എന്നാല്‍ ലോഹിതാദാസിന്റെ നിര്‍ദേശപ്രകാരമാണ് മഞ്ജുവിനെ നായികയാക്കിയതെന്നും സുന്ദര്‍ദാസ് പറയുന്നു.

‘അന്നത്തെ ശ്രദ്ധേയ നായികയായിരുന്നു ആനിയെന്നും അതുകൊണ്ട് അവരെക്കൊണ്ട് രാധയെന്ന കഥാപാത്രം ചെയ്യിപ്പിക്കാമെന്നായിരുന്നു എന്റെയും ലോഹിയുടെയും ആദ്യ ആലോചന. ആനി സമ്മതവും പറഞ്ഞു. എന്നാല്‍ പിന്നീട് ഒരു വൈകുന്നേരം ലോഹി പറഞ്ഞു രാധയായി ആനി പറ്റില്ലെന്ന്. ആനിയെ ആര്‍ക്കും പറ്റിക്കാന്‍ പറ്റില്ലെന്നും, പ്രേക്ഷകര്‍ക്ക് മുന്‍ധാരണയുണ്ടാവുമെന്നുമാണ് ലോഹി പറഞ്ഞത്’, സുന്ദര്‍ദാസ് പറയുന്നു.

പിന്നീട് ഒരു മാഗസിനില്‍ മഞ്ജുവിന്റെ ഫോട്ടോ കണ്ടാണ് സല്ലാപത്തിലെ നായികയായി ഈ കുട്ടി മതിയെന്ന് തീരുമാനിച്ചതെന്നും മഞ്ജുവിനെ വീട്ടില്‍ ചെന്നു കണ്ട് സംസാരിക്കുകയായിരുന്നുവെന്നും സുന്ദര്‍ദാസ് കൂട്ടിച്ചേര്‍ത്തു.

സിനിമയിലെ ദിലീപിന്റെയും മനോജ് കെ.ജയന്റെയും കഥാപാത്രങ്ങളെ നേരത്തേ തീരുമാനിച്ചിരുന്നുവെന്നും അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Sundar Das sharers experience about Manju Warrier