പോയവര്‍ഷത്തെ ഹിറ്റ് സിനിമകളുടെ ഭാഗമായവരെ ഒന്നിപ്പിച്ച് ഫിലിം കമ്പാനിയന്‍ സൗത്ത് സംഘടിപ്പിച്ച ‘ എ ഇയര്‍ ഓഫ് ഹോപ്പ്’ എന്ന പരിപാടിയില്‍ തമാശകളും തഗ്ഗുകളുമായി താരങ്ങള്‍. സംവിധായകരായ സ്റ്റെഫി സേവ്യര്‍, അഖില്‍ സത്യന്‍, നഹാസ് ഹിദായത്ത്, ബേസില്‍ ജോസഫ്, റോണി ഡേവിഡ് തുടങ്ങിയവരും താരങ്ങളായ വിന്‍സി അലോഷ്യസും രജിഷ വിജയനുമായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്.
തന്റെ ആദ്യ സിനിമയായ മധുര മനോഹര മോഹത്തെ കുറിച്ചും സിനിമ മേഖലയില്‍ പിന്നിട്ട വഴികളെ കുറിച്ചുമൊക്കെ സംവിധായക സ്റ്റെഫി സേവ്യര്‍ സംസാരിച്ചിരുന്നു. ഒപ്പം മധുര മനോഹര മോഹം എന്ന ചിത്രത്തിന്റെ കഥയില്‍ ചെറിയ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താന്‍ ചിലര്‍ ആവശ്യപ്പെട്ടതിനെ കുറിച്ചും സ്റ്റെഫി സംസാരിച്ചു.
ഇതുവരെ 100 ഓളം സിനിമകളുടെ ഭാഗമായെന്നും 400 ഓളം പരസ്യ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചുവെന്നും സ്‌റ്റെഫി പറഞ്ഞപ്പോള്‍ നമ്മുടെ കൂട്ടത്തിലെ ഏറ്റവും സീനിയര്‍ സ്‌റ്റെഫിയാണെന്നായിരുന്നു താരങ്ങള്‍ എല്ലാവരും പറഞ്ഞത്. ഇതോടെ, നല്ല പ്രായമുണ്ടല്ലേ എന്നായിരുന്നു ബേസിലിന്റെ തഗ്ഗ്.
‘ മധുര മനോഹര മോഹത്തിന്റെ സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ച് പകുതിയെത്തിയപ്പോള്‍ ഈ ക്യാരക്ടറിന്റെ ഒരു ഷിഫ്റ്റ് വരികയാണ്. അവിടെ മുതലാണ് ഭയങ്കര എക്‌സൈറ്റിങ് ആയി തോന്നിയത്. പക്ഷേ ഞാന്‍ ഈ കഥ ഷൂട്ടിന് മുന്‍പ് പലരോടും പറഞ്ഞപ്പോള്‍, അയ്യോ അതെന്താ അങ്ങനെ നമുക്ക് വേണമെങ്കില്‍ പുള്ളിക്കാരിക്ക് ഒരു ജസ്റ്റിഫിക്കേഷന്‍ കൊടുത്തൂകൂടെ എന്ന് ചോദിച്ചു.
പഴയകാലത്ത് ഇങ്ങനെ സംഭവിച്ചതുകൊണ്ടാണ് അവര്‍ ഈ രീതിയില്‍ ആയതെന്ന് പറഞ്ഞൂകൂടെ എന്ന് ചോദിച്ചു. ചുമ്മാ അങ്ങനെ ഒരു വേര്‍ഷന്‍ ഷൂട്ട് ചെയ്ത വെച്ചൂകൂടെ എന്നൊക്കെ ചോദിച്ചിരുന്നു. പക്ഷേ എനിക്ക് അതിനോട് യോജിപ്പില്ലായിരുന്നു. എന്റെ റൈറ്റേഴ്‌സും നമ്മള്‍ എഴുതി വെച്ചതില്‍ തന്നെ കോണ്‍ഫിഡന്റ് ആയിരുന്നു. അതുകൊണ്ട് നമ്മള്‍ ആ രീതിയില്‍ തന്നെ ഷൂട്ട് ചെയ്തു. ഒരു ഗ്ലോറിഫിക്കേഷനും കൊടുത്തില്ല,’ സ്‌റ്റെഫി പറഞ്ഞു.
പൃഥ്വി ലൂസിഫര്‍ ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞത് 100 സിനിമയുടെ എക്‌സ്പീരിയന്‍സ് ഉണ്ടെന്ന് പറഞ്ഞിരുന്നു. സ്റ്റെഫിക്കും ഏകദേശം അത്ര തന്നെ പരിചയം സിനിമയില്‍ ഉണ്ടല്ലേ എന്ന ചോദ്യത്തിന് 95 ലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ടെന്നായിരുന്നു സ്റ്റെഫിയുടെ മറുപടി.
95 സിനിമകള്‍ കഴിഞ്ഞു, അതിന് ശേഷം എത്ര സിനിമകള്‍ ചെയ്തുവെന്ന് നോക്കിയിട്ടില്ല. പിന്നെ 400 ഓളം പരസ്യ ചിത്രങ്ങള്‍ ചെയ്തു എന്ന് സ്റ്റെഫി പറഞ്ഞപ്പോള്‍ ‘നല്ല പ്രായമുണ്ടല്ലേ’ എന്നായിരുന്നു ബേസിലിന്റെ തഗ്ഗ് (ചിരി).
‘ഞാന്‍ ഇത്രയും സിനിമയില്‍ കോസ്റ്റിയൂം ചെയ്‌തെങ്കിലും ഡയറക്ഷന്‍ എനിക്ക് പുതിയ അനുഭവമായിരുന്നു. എ.ഡി ആയിട്ട് ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല, ഷോട്ട് ഫിലിം എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ എന്നിലും പലര്‍ക്കും വിശ്വാസക്കുറവുണ്ടായിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി മൂന്ന് വര്‍ഷം നടന്നിട്ടാണ് പ്രൊഡക്ഷനും ആര്‍ടിസ്റ്റും ഉണ്ടാകുന്നത്.
എല്ലാ ദിവസവും കാണുന്ന ആളുകളുടെ മുന്‍പില്‍ പോയി ഇന്ന് ഞാന്‍ ഡയറക്ട് ചെയ്യാന്‍ വന്നതാണെന്ന് പറുയമ്പോള്‍ യൂണിറ്റിലെ എല്ലാവരും എങ്ങനെ എടുക്കുമെന്നായിരുന്നു എന്റെ ടെന്‍ഷന്‍. ഡയറക്ട് ചെയ്യാന്‍ പോകുന്നതിനേക്കാള്‍ ടെന്‍ഷന്‍ അതായിരുന്നു.
എന്നാല്‍ സര്‍പ്രൈസിങ് എന്നത് അവരുടെ ഇടയില്‍ നിന്ന് ഒരാള്‍ സിനിമ ചെയ്യുമ്പോള്‍ എത്രത്തോളം സ്‌നേഹവും കരുതലും ഉണ്ടാകുമോ അത് എനിക്ക് അവര്‍ തന്നു എന്നതാണ്. എല്ലാ വിധത്തിലുള്ള പിന്തുണയും തന്നു. പിന്നെ സിനിമ എനിക്ക് അപരിചിതമായ മേഖല അല്ല. പരിചയമുള്ള ഇടമാണ്, ആളുകളാണ്. അതിന്റേതായ എല്ലാ ബെനഫിറ്റും എനിക്കുണ്ടായിരുന്നു,’ സ്‌റ്റെഫി പറഞ്ഞു.
Content Highlight: Director Stephy zaviour about his movies and Basil joseph Thug