| Tuesday, 15th October 2024, 7:13 pm

വേഴ്‌സാറ്റൈലായിട്ടുള്ള നടനാണ് സൂര്യ, അദ്ദേഹത്തെ വെച്ച് നമുക്ക് ഏത് തരത്തിലുള്ള സിനിമയും ചെയ്യാം: സംവിധായകന്‍ ശിവ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രം 200കോടിയിലധികം ബജറ്റിലാണ് ഒരുങ്ങുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിന് ശേഷം ഈ വര്‍ഷം റിലീസ് ചെയ്യുന്ന ചിത്രം പല തവണ റിലീസ് മാറ്റിയിരുന്നു. സൂര്യ ഇരട്ടവേഷത്തിലെത്തുന്ന ചിത്രം ത്രീ.ഡി ഫോര്‍മാറ്റിലാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ശിവ. വളരെ ഫാസ്റ്റായി പോകുന്ന തിരക്കഥയാണ് കങ്കുവയുടേതെന്നും വേള്‍ഡ് ബില്‍ഡിങും ക്യാരക്ടര്‍ ഡെവലപ്‌മെന്റും പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായിരിക്കുമെന്നും ശിവ പറഞ്ഞു. ഹിസ്റ്ററി പോര്‍ഷനിലെ കങ്കുവ എന്ന ക്യാരക്ടര്‍ രണ്ട് മണിക്കൂറോളമുണ്ടാകുമെന്നും ശിവ കൂട്ടിച്ചേര്‍ത്തു.

പ്രസന്റ് പോര്‍ഷനിലെ സൂര്യ വെറും 25 മിനിറ്റ് മാത്രമേ ഉണ്ടാകുള്ളൂവെന്നും ശിവ പറഞ്ഞു. രണ്ട് ക്യാരക്ടറും സൂര്യ ഇതുവരെ ചെയ്യാത്ത റോളാണെന്നും അതാണ് തനിക്കും സൂര്യക്കും ഏറ്റവും എക്‌സൈറ്റ്‌മെന്റ് തരുന്ന കാര്യമെന്നും ശിവ കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിസ് എന്നാണ് പ്രസന്റ് പോര്‍ഷനിലെ കഥാപാത്രത്തിന്റെ പേരെന്നും സ്വല്പം ഫണ്ണിയായിട്ടുള്ള കഥാപാത്രമെന്നും കങ്കുവ സ്വല്പം ഫയറിയായിട്ടുള്ള കഥാപാത്രമാണെന്നും ശിവ പറഞ്ഞു. രണ്ട് എക്‌സ്ട്രീമില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളെ വെച്ച് സിനിമ ചെയ്യുന്നതാണ് വളരെ നല്ല അനുഭവമായിരുന്നെന്നും ശിവ കൂട്ടിച്ചേര്‍ത്തു. വളരെ വേഴ്‌സാറ്റൈലായിട്ടുള്ള നടനാണ് സൂര്യയെന്നും അയാളെ വെച്ച് നമുക്ക് ഏത് സിനിമയും ചെയ്യാന്‍ പറ്റുമെന്നും ശിവ പറഞ്ഞു. ഗലാട്ടാ എക്‌സ്‌ക്ലൂസീവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് സൂര്യ സാര്‍ ഈ സിനിമയില്‍ ചെയ്തിട്ടുള്ളത്. ഒരു റോള്‍ രണ്ട് മണിക്കൂറോളം വരുന്ന ഒന്നാണ്. മറ്റേത് വെറും 25 മിനിറ്റ് മാത്രമേയുള്ളൂ. കങ്കുവ എന്ന ഹിസ്‌റ്റോറിക്കല്‍ ക്യാരക്ടറാണ് രണ്ട് മണിക്കൂറുള്ളത്. പ്രസന്റ് പോര്‍ഷനിലെ ക്യാരക്ടര്‍, ഫ്രാന്‍സിസ് എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. രണ്ടും സൂര്യ സാര്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളാണ്. എനിക്കും സൂര്യക്കും അത് പുതിയൊരു അനുഭവമായിരുന്നു.

ഫ്രാന്‍സിസ് എന്ന കഥാപാത്രം കുറച്ച് ഫണ്ണിയായിട്ടുള്ള ഒന്നാണ്. കങ്കുവയാണെങ്കില്‍ ഫയറിയായിട്ടുള്ള കഥാപാത്രമാണ്. രണ്ട് എക്‌സ്ട്രീമില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളെ വെച്ച് സിനിമ ചെയ്യുന്നത് എനിക്ക് വളരെയധികം എക്‌സൈറ്റ്‌മെന്റ് തരുന്ന കാര്യമാണ്, സൂര്യാ സാറും അത് എന്‍ജോയ് ചെയ്തിരുന്നു. വളരെ വേഴ്‌സാറ്റൈലായിട്ടുള്ള നടനാണ് സൂര്യ, അദ്ദേഹത്തെ വെച്ച് നമുക്ക് ഏത് തരത്തിലുള്ള സിനിമയും ചെയ്യാം,’ ശിവ പറയുന്നു.

Content Highlight: Director Siva says that Suriya is a versatile actor

We use cookies to give you the best possible experience. Learn more