ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ചിത്രമാണ് ബിഗ് ബ്രദര്‍. അടുത്തിടെ ബിഗ് ബ്രദറിന്റെ ഹിന്ദി ഡബ്ബിംഗ് പതിപ്പ് യൂട്യൂബില്‍ റിലീസ് ചെയ്തപ്പോള്‍ ഗംഭീര വരവേല്‍പ്പണ് ലഭിച്ചത്.
യൂട്യൂബില്‍ പ്രദര്‍ശനത്തിനെത്തി ഒരു മാസത്തിനിടെ മൂന്ന് കോടി കാഴ്ചക്കാരെയാണ് ബിഗ് ബ്രദര്‍ സ്വന്തമാക്കിയത്. മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററുകളിലൊന്നായ ലൂസിഫറിന്റെ ഹിന്ദി പതിപ്പിന് ലഭിച്ചതിലും വലിയ സ്വീകാര്യത നേടിയാണ് ബിഗ് ബ്രദറിന്റെ ഹിന്ദി പതിപ്പ് മുന്നിലെത്തിയിരിക്കുന്നത്.
വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതിന്റ കാരണം തുറന്നുപറയുകയാണ് സംവിധായകന്‍ സിദ്ദിഖ്.
‘ബിഗ് ബ്രദര്‍ കേരളത്തില്‍ നടക്കുന്ന കഥയല്ല. കഥ ശരിക്കും നടക്കുന്നത് ബെഗ്‌ളൂരുവില്‍ ആണ്. കേരളത്തില്‍ നടക്കാത്ത കഥയായത് കൊണ്ടാണ് ഇത് വടക്കേ ഇന്ത്യയിലെ പ്രേക്ഷകരില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചത്.
അവര്‍ക്ക് സിനിമ കൂടുതല്‍ കണ്‍വിന്‍സിംഗ് ആയി തോന്നിക്കാണും. മലയാളികള്‍ ഇത് കേരളത്തില്‍ നടക്കുന്ന കഥയായി കണ്ടപ്പോള്‍ അവരത് അവരുടെ കഥയായി കണ്ടു,’ സിദ്ദിഖ് പറഞ്ഞു.
ബിഗ് ബ്രദറിന്റെ മേകിംഗ് രീതി ബോളിവുഡ് പ്രേക്ഷകര്‍ക്ക് കണ്‍വിന്‍സിംഗായി തോന്നിയിട്ടുണ്ട്. ഒരു സൗത്ത് ഇന്ത്യന്‍ ചിത്രത്തിന്റെ മൊഴിമാറ്റമായി ഹിന്ദി പ്രേക്ഷകര്‍ക്ക് തോന്നിയിട്ടുണ്ടായിരിക്കില്ലെന്നും സിദ്ദീഖ് പറഞ്ഞു.
ബോളിവുഡ് പ്രേക്ഷകര്‍ ഒരു സൂപ്പര്‍ സ്റ്റാറിന്റെ സാന്നിധ്യം എന്നതിലുപരി കഥാപാത്രത്തെയാണ് കണ്ടെതെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മലയാളികള്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാറിനെയാണ് കണ്ടതെന്നും സിദ്ദീഖ് പറഞ്ഞു.
വിയറ്റ്‌നാം കോളനി, ലേഡീസ് ആന്‍ഡ് ജെന്റ്റില്‍മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ദിഖും, മോഹന്‍ലാലും ഒന്നിച്ച മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍.